ന്യൂഡല്‍ഹി: സോണിയാഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തു. എ.ഐ.സി.സി ആസ്ഥാനത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിച്ചത്. രാഹുലിന്റെ രാജി യോഗം അംഗീകരിച്ചു.













