തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമിന്റെ വാഹനമിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ബഷീറിന്റെ കുടുംബത്തിന് ധനസഹായം നല്‍കും. അതോടൊപ്പം, ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാനാണ് തീരുമാനം. കെഎം ബഷീറിന്റെ കുടുംബത്തിന് സഹായമെത്തിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നേരത്തെ തന്നെ നല്‍കിയിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഓഗസ്റ്റ് ആറിനാണ് കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത്.













