തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും സംയുക്തമായി സെപ്തംബര്‍ പത്ത് വരെ കേരളത്തിലുടനീളം വിപുലമായ ഓണം ഖാദി മേളകള്‍ സംഘടിപ്പിക്കുന്നു. മേളയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി കോംപ്ളകസിലെ വില്പനശാലയില്‍ ഖാദി ബോര്‍ഡ് സെക്രട്ടറി ശരത് വി രാജ് നിര്‍വഹിച്ചു. ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ.എസ്. പ്രദീപ്കുമാര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍ പി.എന്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
സില്‍ക്ക് സാരികള്‍ക്കായി ഓരോ വില്പനശാലയിലും പ്രത്യേക കൗണ്ടറുകളുണ്ട്. ഖാദി ഉത്പന്നങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ്/ഡിസ്‌ക്കൗണ്ട് ലഭിക്കും. ഭാഗ്യസമ്മാനങ്ങളുമുണ്ട്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പണ്‍ നല്‍കും. നറുക്കെടുപ്പിലൂടെ വിജയികളെ നിശ്ചയിക്കും. ഒന്നാം സമ്മാനം പത്ത് പവന്‍, രണ്ടാം സമ്മാനം അഞ്ച് പവന്‍, മൂന്നാം സമ്മാനം 13 പേര്‍ക്ക് ഒരു പവന്‍ വീതം. ഓരോ ജില്ലയിലും ആഴ്ച തോറും ഒരാള്‍ക്ക് 3000, 2000, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ നല്‍കും. ഈ വര്‍ഷം സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.













