തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന്റെ ലൈസന്‍സ് ഗതാഗതവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ വാഹനമിടിച്ച്് കൊലപ്പെടുത്തിയ കേസിലാണ് നടപടി. 2020 ആഗസ്റ്റ് 18-ാം തീയതി വരെയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
വഫ ഫിറോസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടി വൈകും. അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്. ശ്രീറാമിന്റെയും ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെയും ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍ടിഒ പ്രഖ്യാപിച്ചിരുന്നു.













