കണ്ണൂര്‍: കഴിഞ്ഞദിവസം സംസ്ഥാനത്ത് രണ്ടിടങ്ങളില്‍നിന്നായി അഞ്ച് കോടിയിലധികംരൂപ വില വരുന്ന സ്വര്‍ണബിസ്‌കറ്റുകള്‍ പിടികൂടി. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ ഡി.ആര്‍.ഐ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ തിരച്ചിലില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11.2 കിലോ ഗ്രാം സ്വര്‍ണവും കോഴിക്കോട് നിന്ന് 3.2 കിലോ ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.
ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നായി 11.2 കിലോ ഗ്രാം സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന നാല് പേര്‍ വ്യത്യസ്ത വിമാനങ്ങളിലാണ് സ്വര്‍ണവുമായി എത്തിയത്.
തിങ്കളാഴ്ച ുലര്‍ച്ചെ ദുബായില്‍ നിന്നു കോഴിക്കോടെത്തിയ ഗോ എയര്‍ വിമാനത്തിലെ യാത്രക്കാരായ പാനൂര്‍ സ്വദേശിയില്‍ നിന്നു 2.900 കിലോഗ്രാം സ്വര്‍ണവും രാവിലെ 9ന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രക്കാരായ രണ്ടു പേരില്‍ നിന്നും സ്വര്‍ണം പിടികൂടുകയായിരുന്നു.
Discussion about this post