ശ്രീനഗര്‍: കാശ്മീര്‍ താഴ്വരയിലെ 190 സ്കൂളുകളില്‍ 95 എണ്ണം ഇന്നലെ തുറന്നു. മിക്ക സ്കൂളുകളിലും അദ്ധ്യാപകരും മറ്റ് ജീവനക്കാരും എത്തിയെങ്കിലും വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നു.
ആഗസ്റ്റ് 5 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കശ്മീര്‍ താഴ്വരയില് ജനജീവിതം സാധാരണ നിലയിലായിട്ടില്ല. നിയന്ത്രണങ്ങള്‍ക്ക് അല്പം ഇളവ് വരുത്തിയിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ കനത്തതോടെ ഞായറാഴ്ച മുതല്‍ വീണ്ടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.
Discussion about this post