തിരുവനന്തപുരം: മദ്യപിച്ചെത്തി ഹോസ്റ്റലിലെ ഉപകരണങ്ങള്‍ തല്ലിതകര്‍ക്കുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്ത മൂന്ന് യുവ ഡോക്ടര്‍മാരെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ തൃശ്ശൂര്‍ മുകുന്ദപുരം സ്വദേശി നിതിന്‍ജോര്‍ജ്, ആലപ്പുഴ നിലയ്ക്കല്‍ സ്വദേശി വിപിന്‍ പിള്ള, കൊല്ലം സ്വദേശി പാബിന്‍പിയോസ് എന്നിവരാണ് അറസ്റ്റിലായത്.
മദ്യപിച്ചെത്തിയ ഇവര്‍ ഹോസ്റ്റലിലെ ഫര്‍ണിച്ചറുകളും ജനാലകളും തല്ലിതകര്‍ത്തു. ഇത് തടയാനൊരുങ്ങിയ ഹോസ്റ്റല്‍ വാര്‍ഡനെയും വിദ്യാര്‍ഥികളെയും ആക്രമിക്കുകയുമായിരുന്നു.
Discussion about this post