ദുബായ്: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍. യുഎഇയിലെ അജ്മാനിലാണ് തുഷാര്‍ അറസ്റ്റിലായത്. ചെക്ക് കേസിലാണ് അറസ്റ്റ്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് നടപടി. പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് നയിച്ചിരിക്കുന്നത്. ഒത്തുതീര്‍പ്പിനെന്ന പേരില്‍ അജ്മാനിലേക്ക് തുഷാറിനെ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്. പത്ത് മില്ല്യന്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് കേസിലാണ് തുഷാര്‍ പിടിയിലായത്. ഏകദേശം 19 കോടി രൂപയുടെ ചെ്ക്ക് തുഷാര്‍ നല്‍കിയിരുന്നതായാണ് വിവരം. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് നടപടി. അതേസമയം തുഷാറിന്റെ മോചനത്തിനായി സുഹൃത്തുക്കള്‍ തിരക്കിട്ടനീക്കം ആരംഭിച്ചിട്ടുണ്ട്.













