Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഭൂരേഖകള്‍ ഇ-ഗവേണന്‍സ് പ്ലാറ്റ്‌ഫോമിലാകണം: ഗവര്‍ണര്‍

by Punnyabhumi Desk
Aug 26, 2019, 04:40 pm IST
in കേരളം

തിരുവനന്തപുരം: തര്‍ക്കങ്ങളില്ലാത്ത ഭൂരേഖകള്‍ ഇ-ഗവേണന്‍സ് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി.സദാശിവം പറഞ്ഞു. വെല്ലുവിളി ഉയര്‍ത്തുന്ന ജോലിയാണെങ്കിലും അത് നടപ്പാക്കുന്നത് സമൂഹത്തിന് ഗുണകരമാകുമെന്ന് ഉറപ്പാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മികച്ച ഭരണത്തിന് ഇ-ഗവേണന്‍സ് ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

നിയമാനുസൃതമായി ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും യഥാര്‍ഥത്തില്‍ അര്‍ഹരായവരിലേക്ക് ഗുണഫലങ്ങള്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഓരോ ഓഫീസിന്റെയും ജോലിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. പക്ഷെ സേവനം വിതരണം ചെയ്യുന്ന പ്രകിയയില്‍ പല തടസ്സങ്ങളും താമസങ്ങളും ഉണ്ടാകുന്നു. ഇവിടെയാണ് സേവനവിതരണത്തിലെ വേഗത്തെയും സുതാര്യതയെയും കുറിച്ച് ഇ-ഗവേണന്‍സ് ചില പ്രത്യാശകള്‍ നല്‍കുന്നത്.

കണക്ടിവിറ്റിയിലും മൊബൈല്‍ വ്യാപനത്തിലും കേരളം പ്രധാനസ്ഥാനത്താണ്. സമ്പൂര്‍ണമായും ഡിജിറ്റല്‍ സാക്ഷരതയുള്ള സംസ്ഥാനമായി കേരളം നിലയുറപ്പിച്ചുകഴിഞ്ഞു. സമ്പൂര്‍ണ ഡിജിറ്റല്‍ ശാക്തീകരണമാണ് നമ്മുടെ ലക്ഷ്യം. ആധാര്‍ എന്റോള്‍മെന്റിലും ഏറെക്കുറെ എല്ലാ വില്ലേജുകളിലും അക്ഷയ സെന്ററുകള്‍ സ്ഥാപിക്കുന്നതിലും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.

ജനങ്ങളുടെ സ്വകാര്യതയും സൈബര്‍ സുരക്ഷയും സംരക്ഷിക്കുന്നതിന് കര്‍ശനമായ നടപടികള്‍ ആവശ്യമുണ്ടെന്ന ഗവര്‍ണര്‍ പറഞ്ഞു. ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ പൂര്‍ണമായും നടപ്പാക്കുന്നതോടൊപ്പം അതിന്റെ പ്രക്രിയയും സാങ്കേതികവിദ്യയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനെപ്പറ്റി നിരന്തരസംവാദങ്ങള്‍ വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ശമ്പള സോഫ്റ്റ്വെയറില്‍ ഒരു ഉദ്യോഗസ്ഥന്‍ കൃത്രിമം നടത്തിയതുമായ ബന്ധപ്പെട്ട വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി സെമിനാര്‍ ഇത്തരം ഭീഷണികളും പരിഗണിക്കുമെന്നും ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ തികവിലേക്ക് എത്തിക്കുന്നതിനാവശ്യമായ നൂതനമായ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്നും പ്രത്യാശിക്കുന്നു.

വരുംവര്‍ഷങ്ങളില്‍ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ക്കുപോലും പ്രയോജനം ലഭിക്കത്തക്കവിധം ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഇ-ഗവേണന്‍സിന് ആധുനികസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയേ തീരൂ എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ എം.എല്‍.എ പറഞ്ഞു. പ്രായോഗികതയില്‍ ഊന്നിയ തീരുമാനങ്ങളാണ് നമുക്ക് വേണ്ടത്. ഇ-ഗവേണന്‍സിനെ പ്രായോഗികമായ കാഴ്ചപ്പാടില്‍ രൂപപ്പെടുത്തുന്ന സമീപനങ്ങള്‍ സെമിനാറില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ.വി.ഈപ്പന്‍, കേന്ദ്ര പ്രതിരോധ ഉത്പാദന സെക്രട്ടറി ഡോ. അജയ്കുമാര്‍, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഐഎംജി ഡയറക്ടര്‍ കെ.ജയകുമാര്‍ സ്വാഗതവും ഭരണപരിഷ്‌കാര കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി ഷീല തോമസ് നന്ദിയും പറഞ്ഞു.

സേവനവിതരണം മെച്ചപ്പെടുത്തുന്നതിന് രാജ്യത്ത് നിലവിലുള്ള ഇ-ഗവേണന്‍സ് സംരഭങ്ങള്‍ പങ്കുവയ്ക്കുന്നത് ലക്ഷ്യമിടുന്ന സെമിനാറില്‍ ദേശീയ സംസ്ഥാന തലങ്ങളിലുള്ള ഈ മേഖലയിലെ വിദഗ്ധരും ഉന്നതോദ്യോഗസ്ഥരും വിഷയാവതരണം നടത്തും.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies