കൊച്ചി: സംസ്ഥാനത്തെ എല്‍.പി.ജി. പ്ലാന്റുകളിലെ സിലിണ്ടര്‍ ട്രക്ക് തൊഴിലാളികളുടെ ബോണസ്സ് നല്‍കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കം ഒത്തുതീര്‍പ്പായി. റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്.
ചര്‍ച്ചയിലെ തീരുമാനമനുസരിച്ച് ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ബോണസ്സായി 8000 രൂപയും, അഡ്വാന്‍സായി 4500 രൂപയും നല്‍കും. അഡ്വാന്‍സ് തുക 5 മാസമായി ഒക്ടോബര്‍ മാസം മുതല്‍ ശമ്പളത്തില്‍ നിന്നും പിടിക്കും. ക്ലീനര്‍മാര്‍ക്ക് 4500 രൂപ ബോണസായി നല്‍കും. ഈ തീരുമാനം കേരളത്തിലെ എല്ലാ എല്‍.പി.ജി. പ്ലാന്റുകളിലേയും സിലിണ്ടര്‍ കയറ്റി പോകുന്ന ലോറികളുടെ ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും ബാധകമായിരിക്കും. ഇതിന് പുറമേ ഉയര്‍ന്ന തുക ബോണസും, അഡ്വാന്‍സും ലഭിക്കുന്ന തൊഴിലാളികള്‍ക്ക് ആനുപാതികമായി വര്‍ദ്ധനവ് ലഭിക്കും.
ബോണസും അഡ്വാന്‍സും സെപ്റ്റംബര്‍ 3 മുമ്പ് നല്‍കാനും തീരുമാനമായി.
Discussion about this post