Sunday, July 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഉപഭോക്താക്കള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

by Punnyabhumi Desk
Aug 28, 2019, 05:14 pm IST
in കേരളം

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളികള്‍ ഉയര്‍ന്ന ഉപഭോക്തൃബോധം പുലര്‍ത്തുന്നവരാണെന്ന കാഴ്ചപ്പാടിലാണ് ലീഗല്‍ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആസ്ഥാനകാര്യാലയത്തിന്റെയും ലബോറട്ടറിയുടെയും പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ചെറുകിടസ്ഥാപനങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയാല്‍പ്പോരെന്നും വന്‍കിടസ്ഥാപനങ്ങള്‍ എന്ന പരിഗണന പരിശോധകര്‍ക്ക് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരോടും തുല്യസമീപനം പുലര്‍ത്തണം. മള്‍ട്ടിപ്‌ളക്‌സ് തിയേറ്ററുകളില്‍ ഭക്ഷണസാധനങ്ങളുടെ വില സംബന്ധിച്ച പരാതികള്‍ ശ്രദ്ധിക്കണം. അനുവദിക്കാന്‍ പാടില്ലാത്ത എന്തു കാര്യമുണ്ടായാലും ഇടപെടണം. പല ആശുപത്രികളിലും കുട്ടികളുടെ തൂക്കം എടുക്കുന്ന ഉപകരണം കൃത്യത ഇല്ലാത്തതാണെന്ന പരാതിയുണ്ട്. തൂക്കത്തില്‍ വ്യത്യാസമുണ്ടായാല്‍ കുട്ടിക്കു നല്‍കുന്ന മരുന്നിന്റെ അളവില്‍ വ്യത്യാസമുണ്ടാകും. ഇത്തരം കാര്യങ്ങളില്‍ ഗൗരവതരമായ പരിശോധന ആവശ്യമാണ്.

പുതിയ സാങ്കേതികവിദ്യകള്‍ ഇപ്പോള്‍ തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടിലും ഇത്തരം തട്ടിപ്പുകള്‍ ചെറിയതോതില്‍ കടന്നുവരുന്നു. ഇവ കണ്ടെത്താന്‍ മിന്നല്‍പരിശോധനകളും സാങ്കേതികവിദഗ്ധരെ ഉള്‍പ്പെടുത്തി തുടര്‍പരിശോധനകളും നടത്തുന്നതിന് സര്‍ക്കാര്‍ പിന്തുണയുണ്ടാകും.
ജനകീയവിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനാല്‍ വലിയ ഉത്തരവാദിത്വമാണ് വകുപ്പില്‍ അര്‍പ്പിതമായിരിക്കുന്നത്. ആ ഉത്തരവാദിത്വമാണ് എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. വകുപ്പിന്റെ ചിരകാലസ്വപ്നമാണ് സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ഉത്തമതാത്പര്യം സംരക്ഷിക്കുന്നതിനായി കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ നല്ല പ്രവര്‍ത്തനം വകുപ്പ് കാഴ്ചവെച്ചു. പുതിയ 14 താലൂക്കുകളിലും ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ഷന്‍ ഓഫീസുകളും വാഹനങ്ങളും അനുവദിച്ചു. അധികതസ്തികകള്‍ അനുവദിച്ചും പരാതിപരിഹാരത്തിന് മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തിയും വകുപ്പിനെ ശാക്തീകരിക്കാനായതായും മന്ത്രി പറഞ്ഞു.

ലീഗല്‍ മെട്രോളജി ഭവന്റെ താക്കോല്‍ കൈമാറ്റം കണ്‍ട്രോളര്‍ ഡോ. പി. സുരേഷ്ബാബുവിനു നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു.

പട്ടത്ത് ഏഴുനിലകളിലായി പണികഴിപ്പിച്ച കെട്ടിടത്തില്‍ കണ്‍ട്രോളറുടെ കാര്യാലയം, റീജിയണല്‍ ട്രെയിനിംഗ് സെന്റര്‍, ഗോള്‍ഡ് പ്യൂരിറ്റി ടെസ്റ്റിംഗ് ലാബ്, സെക്കന്‍ഡറി സ്റ്റാന്‍ഡേഡ് ലബോറട്ടറികള്‍, വര്‍ക്കിംഗ് സ്റ്റാന്‍ഡേഡ് ലബോറട്ടറികള്‍, ആദ്യകാല അളവുതൂക്ക ഉപകരണങ്ങളുടെ മ്യൂസിയം, ലൈബ്രറി, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ ക്രമീകരിക്കുന്നുണ്ട്. കൂടാതെ ദക്ഷിണ മേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍, ഫ്ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റന്റ് കണ്‍ട്രോളര്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍, ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ കാര്യാലയങ്ങളും അനുബന്ധ ലാബുകളും ഇവിടേക്ക് മാറ്റും.

 

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies