തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ‘വാഹന്‍’ സോഫ്ട്വെയര്‍ സംവിധാനത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് എല്ലാ സീരീസുകളിലേയും രജിസ്ട്രേഷന്‍ നമ്പര്‍ ഒന്നുമുതല്‍ 500 വരെയുള്ള വാഹന നമ്പരുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും തടസ്സപ്പെടും. ഈ സേവനങ്ങള്‍ സെപ്റ്റംബര്‍ 16 ന് ശേഷം വാഹന്‍ പോര്‍ട്ടലില്‍ ലഭിക്കും.
പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവില്‍/വെബ്ബില്‍ കൂടി താത്കാലിക രജിസ്ട്രേഷന്‍ നേടുകയും സ്ഥിരം രജിസ്ട്രേഷന്‍ ഇതുവരെ നേടാത്ത അപേക്ഷകള്‍ക്ക് സാധുത ഉണ്ടായിരിക്കില്ലെന്നും ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post