Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വോട്ടര്‍പട്ടിക സംശുദ്ധമാക്കല്‍ നടപടികള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍

by Punnyabhumi Desk
Aug 31, 2019, 04:24 pm IST
in കേരളം

* കരട് വോട്ടര്‍പട്ടിക ഒക്ടോബര്‍ 15ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍പട്ടിക സംശുദ്ധമാക്കല്‍ നടപടികള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ 30 വരെ ഇലക്ടറല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഈ പ്രക്രിയയിലൂടെ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും, മരിച്ചവരുടെ പേര് ഒഴിവാക്കാനും, മാറിപ്പോയവരുടെ പേര് മാറ്റാനും അവസരമുണ്ട്. NVSP പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്ലൈന്‍ ആപ്പ്, അക്ഷയകേന്ദ്രം, താലൂക്ക് ഓഫീസുകള്‍ എന്നിവ മുഖേന പട്ടികയില്‍ പേരുണ്ടോയെന്ന് വോട്ടര്‍മാര്‍ ഉറപ്പുവരുത്തണം. പട്ടികയിലെ വിവരങ്ങള്‍ തിരുത്താനും അവസരം ലഭിക്കും.
ഉദ്യോഗസ്ഥരും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും മാത്രമല്ല, വോട്ടര്‍മാരും തങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തില്‍ ജാഗരൂഗരായിരിക്കണം.

പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സഹായിക്കാന്‍ ബൂത്ത് ലെവല്‍ ഏജന്റുമാരെ രാഷ്ട്രീയകക്ഷികള്‍ നിയോഗിക്കണം. ഇവര്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി ഏകോപനത്തോടെ പ്രവര്‍ത്തിച്ച് വോട്ടര്‍പട്ടിക സംശുദ്ധമാക്കല്‍ പ്രക്രിയയില്‍ സഹായിക്കണം. ഇക്കാര്യങ്ങള്‍ വിശദമാക്കാന്‍ രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയില്‍ നടന്നു. ജില്ലാതലത്തില്‍ കളക്ടര്‍മാര്‍ യോഗം നടത്തും.
പേര് ചേര്‍ക്കല്‍, നീക്കംചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം ഒക്ടോബര്‍ 15ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച പരാതികള്‍ നവംബര്‍ 30 വരെ നല്‍കാം.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാലുദിവസം പ്രത്യേക ക്യാമ്പുകള്‍ ബൂത്ത് അടിസ്ഥാനത്തിലും താലൂക്ക്തലത്തിലും നവംബര്‍ രണ്ട്, മൂന്ന്, ഒന്‍പത്, 10 തിയതികളില്‍ നടക്കും.

പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് 2019 ജനുവരി ഒന്നിനുള്ള വോട്ടര്‍പട്ടികയാണ് ഉപയോഗിക്കുക. എന്നാല്‍ ആഗസ്റ്റ് 25 വരെ പേര് ചേര്‍ക്കാന്‍ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് സപ്ലിമെന്ററി പട്ടിക തയാറാക്കും. 4322 അപേക്ഷകളാണ് പുതുതായി പാലാ മണ്ഡലത്തില്‍ ലഭിച്ചിട്ടുള്ളത്.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ മാതൃകാപെരുമാറ്റച്ചട്ടം നിലവിലുണ്ട്.

പാലാ നിയമസഭാ മണ്ഡലത്തില്‍ ആകെ 1,77,864 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 87,192 പുരുഷവോട്ടര്‍മാരും 90,672 സ്ത്രീ വോട്ടര്‍മാരുമുണ്ട്. ആകെ 176 പോളിംഗ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ അഞ്ചെണ്ണം മാതൃകാ പോളിംഗ് സ്റ്റേഷനുകളായിരിക്കും. ഒരെണ്ണം വനിതകള്‍ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷനായിരിക്കും.

മികച്ച രീതിയില്‍ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പ് നടത്തിപ്പിന് കേരളം, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മികച്ച പ്രകടനം നടത്തിയ കേരള, ഒറീസ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരെ റഷ്യന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ മനസിലാക്കാനായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies