Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്ത് പി.വി.സി ഫ്ളക്സ് നിരോധിച്ചു

by Punnyabhumi Desk
Aug 31, 2019, 05:12 pm IST
in കേരളം

തിരുവനന്തപുരം: ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പോളി വിനൈല്‍ ക്ലോറൈഡ് (പി.വി.സി) ഉപയോഗിച്ചുള്ള ഫ്ളക്സ് സംസ്ഥാനത്ത് നിരോധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവായി. ഇത് സംബന്ധിച്ച് പാലിക്കേണ്ട നടപടിക്രമങ്ങളും ഉത്തരവില്‍ വിശദമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ പരിപാടികള്‍, സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമ, തിരഞ്ഞെടുപ്പ് പ്രചാരണം, മറ്റു പരസ്യങ്ങള്‍ ഉള്‍പ്പെടെ യാതൊരു പ്രചാരണത്തിനും പി.വി.സി ഫള്ക്സ് ഉപയോഗിക്കാനോ അച്ചടിക്കാനോ പാടില്ല. പകരം പരിസ്ഥിതി സൗഹൃദവും പുനഃചംക്രമണം ചെയ്യാന്‍ സാധിക്കുന്നതുമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്റിംഗ് പ്രോത്സാഹിപ്പിക്കണം.

പി.വി.സി ഫ്ളക്സിന് പകരമായി തുണി, പേപ്പര്‍, പോളി എത്തലീന്‍ തുടങ്ങി പുനഃചംക്രമണം സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ പരസ്യബോര്‍ഡുകളോ മാത്രമേ പരസ്യപ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് കോട്ടിങ് ഉള്ള ക്ലോത്ത് ഉപയോഗിക്കാന്‍ പാടില്ല.
ഇത്തരം വസ്തുക്കളില്‍ അച്ചടിക്കുമ്പോള്‍ ‘റീസൈക്ലബിള്‍, പി.വി.സി ഫ്രീ’ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തിയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും, പ്രിന്റിംഗ് നമ്പരും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. പ്രിന്റ് ചെയ്യുന്ന ഉപഭോക്താവിന്റെ മുഴുവന്‍ വിവരവും സ്ഥാപനത്തില്‍ സൂക്ഷിക്കണം. തിയതി വച്ചുള്ള പരിപാടി ബാനറുകള്‍ക്ക് അത് അവസാനിക്കുന്ന തിയതി ഉപയോഗം അവസാനിക്കുന്ന തിയതിയായും, തിയതി വയ്ക്കാത്ത സ്ഥാപനങ്ങളുടേയും മറ്റും പരസ്യങ്ങള്‍ക്ക് പരമാവധി 90 ദിവസം പിന്നിട്ടുള്ള തിയതി ഉപയോഗം അവസാനിക്കുന്ന തിയതിയായും നിശ്ചയിക്കണം.

ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍/ബാനറുകള്‍ ഉപയോഗം അവസാ നിക്കുന്ന തിയതിക്കുശേഷം പരമാവധി ഏഴുദിവസത്തിനുള്ളില്‍ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണം. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ സ്ഥാപിച്ചിട്ടുള്ള നിലവിലുള്ള പരസ്യബോര്‍ഡുകള്‍ക്കും ഈ വ്യവസ്ഥ ബാധകമായിരിക്കും. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചവരില്‍നിന്ന് സ്‌ക്വയര്‍ഫീറ്റിന് 20 രൂപ നിരക്കില്‍ പിഴയും, ഡിസ്മാന്റിലിംഗ് ചാര്‍ജും കണ്‍വയന്‍സ് ചാര്‍ജും അതത് നഗരസഭ/ഗ്രാമപഞ്ചായത്ത് ഈടാക്കണം.

സംസ്ഥാനത്തെ മുഴുവന്‍ പരസ്യ പ്രിന്റിംഗ് സ്ഥാപനങ്ങളിലും പുനഃചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്റിംഗ് ജോലികള്‍ മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്ന് പൊതുജനശ്രദ്ധ ലഭിക്കും വിധം പ്രദര്‍ശിപ്പിക്കണം.

പി.വി.സി ഫ്്ളക്സില്‍ അച്ചടിക്കുന്ന ബാനര്‍/ബോര്‍ഡ് സ്ഥാപിക്കുന്ന വ്യക്തി /സ്ഥാപനത്തിന് നോട്ടീസ് നല്‍കും. അച്ചടിച്ചുനല്‍കിയ സ്ഥാപനത്തിന്റെ വിവരം ശേഖരിച്ച് അവരില്‍നിന്ന് ആദ്യപടിയായി സ്‌ക്വയര്‍ഫീറ്റിന് 20 രൂപ നിരക്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ തുടരുകയാണെങ്കില്‍ അത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും.

 

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies