Tuesday, June 24, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അത്തപതാക ഉയര്‍ന്നു: ഇനി ഓണാഘോഷ നാളുകള്‍

by Punnyabhumi Desk
Sep 2, 2019, 05:24 pm IST
in കേരളം

തൃപ്പൂണിത്തുറ: സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം. രാവിലെ 9.30ന് അത്തം നഗറില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അത്തപാത ഉയര്‍ത്തി ചടങ്ങുകള്‍ ആരംഭിച്ചു. തൃപ്പൂണിത്തുറ നഗരസഭയുടെ അത്താഘോഷം ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക മന്ത്രി മലയാളികളുടെ മധുര സങ്കല്‍പമായ ഓണം കാണം വില്‍ക്കാതെ ആഘോഷിക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തിയതായി അറിയിച്ചു.

ജനങ്ങളുടെ ഐക്യം ശകതിപ്പെടുത്തി സാമൂഹ്യജീവിതം സുഗമമാക്കുന്നതിന് കൂട്ടായ്മകളുടെ ഉത്സവങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി മനുഷ്യരെല്ലാവരും ഒരുപോലെ എന്ന ഓണപ്പാട്ടിന്റെ സന്ദേശം വിവേചന രഹിതമായ ഒരു സമൂഹത്തിന്റെ ആവശ്യകതയാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് വ്യക്തമാക്കി. സഹിഷ്ണുതയും സാഹോദര്യവും പുലര്‍ത്തി, ജാതിമത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന അത്തച്ചമയ ഘോഷയാത്രയുടെയും ഓണാഘോഷത്തിന്റെയും പ്രസക്തി ഒരിക്കലും നഷ്ടമാകില്ല.

ഓണത്തെ വരവേല്‍ക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. വലിയ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറിയും ഓണം ആഘോഷിക്കുന്നത്. പ്രതിസന്ധികളില്‍ തളരാതെ അതിജീവിക്കുവാനുള്ള കരുത്ത് കേരളത്തിനുണ്ട്. സാംസ്‌കാരികവും സര്‍ഗ്ഗാത്മകവുമായ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഓണാഘോഷം. പ്രളയം തകര്‍ത്ത കേരളത്തില്‍ നവകേരള സൃഷ്ടിക്ക് തയ്യാറെടുക്കുന്ന മലയാളികള്‍ക്ക് സാംസ്‌കാരികവും സര്‍ഗ്ഗാത്മകവുമായ ആവേശം നല്‍കാന്‍ ഓണാഘോഷങ്ങള്‍ക്ക് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഓണത്തിന്റെ സജീവതയ്ക്ക് ഒരു കുറവും സര്‍ക്കാര്‍ വരുത്തില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും കടന്ന് ചെല്ലാന്‍ കഴിയുന്ന വിധം ഓണവിപണി സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് തലങ്ങളിലും ഓണച്ചന്തകള്‍ ഒരുക്കിയിട്ടുണ്ട്. 50 ശതമാനം വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ ഓണം ഫെയറുകളില്‍ ലഭ്യമാകും. 15 ശതമാനം വരെ വിലക്കുറവില്‍ ഇതര സാധനങ്ങള്‍ സിവില്‍ സപ്ലെയ്‌സ് കോര്‍പ്പറേഷന്‍ വഴി ലഭ്യമാക്കും. സര്‍ക്കാര്‍ അധികാരത്തിലേറിയ കാലത്തെ അതേ വിലയ്ക്ക് വിവിധ സാധനങ്ങള്‍ സിവില്‍ സപ്ലെയ്‌സ് കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യും.

പ്രളയ ദുരിതം നേരിട്ട് മാറ്റിതാമസിപ്പിക്കേണ്ടിവന്ന നാല്‍പ്പത്തിരണ്ടായിരത്തോളം പേര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് ലഭ്യമാക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പതിനായിരം രൂപ അടുത്ത ദിവസങ്ങളില്‍ ലഭ്യമാക്കും. സംസ്ഥാനത്തെ 5.83 ലക്ഷം എ.എ.വൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഒരു കിലോ പഞ്ചസാര, സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ അരി എന്നിവ ലഭ്യമാക്കും. ആദിവാസി കുടുംബങ്ങള്‍ക്ക് ആയിരം രൂപ വിലവരുന്ന ഓണക്കിറ്റ് വിതരണം ചെയ്തിട്ടുണ്ട്. 60 വയസ്സ് തികഞ്ഞ ആദിവാസികള്‍ക്ക് ഓണക്കോടി പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് സാജന്യമായി നല്‍കും. മൂന്ന് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കും. 53 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

അടഞ്ഞ് കിടക്കുന്ന വ്യവസായ ശാലകളിലെ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഓണ അലവന്‍സ് ലഭ്യമാക്കും. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2700 രൂപ ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കും. ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, പാലിയേറ്റീവ് നേഴ്‌സുമാര്‍ അടക്കം 42 വിഭാഗം ജീവനക്കാര്‍ക്കും ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സമൃദ്ധമായ ഓണം മന്ത്രി ആശംസിച്ചു.

തൃപ്പൂണിത്തുറ എം.എല്‍.എ എം. സ്വരാജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക ദേവി, എം. പി ഹൈബി ഈഡന്‍, എം.എല്‍.എ അനൂപ് ജേക്കബ്, നഗരസഭ വൈസ് ചെയര്‍മാന്‍ ഒ.വി സലിം, കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി. ആനന്ദ്, അത്താഘോഷ ജനറല്‍ കണ്‍വീനര്‍ വി.ആര്‍ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies