ദില്ലി: മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് മനോസറിലെയും ഗുഡ്ഗാവിലെയും പ്‌ളാന്റുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബര്‍ 7 , 9 തിയതികളിലാണ് പ്‌ളാന്റുകള്‍ അടയ്ക്കുന്നത്. നേരത്തെ ഹ്യൂണ്ടയ്‌യും ടൊയോട്ടയും പ്രതിസന്ധികളെ തുടര്‍ന്ന് പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു.
ഈ ദിവസങ്ങളില്‍ പ്‌ളാന്റില്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും ഉണ്ടാകില്ല. മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്‍ വിപണിയില്‍ വലിയ തകര്‍ച്ചയാണ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതത്തില്‍ ഉണ്ടായത്.













