കണ്ണൂര്‍: ശ്രീരാമദാസ മിഷന്‍ ദേവസ്ഥാനമായ കൊട്ടിയൂര്‍ ശ്രി മഹാഗണപതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി ഗണേശോത്സവം ഓഗസ്റ്റ് 31, സപ്റ്റബര്‍ 1 തിയ്യതികളിലായി ഭക്തിനിര്‍ഭരമായി നടന്നു.
വടക്കെ മലബാറിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന ദക്ഷയാഗഭൂമിയായ കൊട്ടിയൂരപ്പന്റെ തിരുസന്നിധിയില്‍ നിന്നും 500 മീറ്റര്‍ ദൂര വിത്യാസത്തിലാണ് ശ്രീരാമദാസ മിഷന്‍ ദേവസ്ഥാനമായ കൊട്ടിയൂര്‍ ശ്രി മഹാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ കലശാഭിഷേകവും, 108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, വിശേഷാല്‍ പൂജകളും നടന്നു. പൂജകള്‍ക്ക് തന്ത്രി ഘടനാനന്ദ പാദതീര്‍ത്ഥ കാര്‍മ്മികത്വം വഹിച്ചു.
ഗണേശ വിഗ്രഹനിമജ്ഞന ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്ന് അരംഭിച്ച് ബാവലിപ്പുഴയിലെ മന്ദം ച്ചേരിക്കടവില്‍ വച്ച് നിമജ്ഞന ക്രിയകള്‍ നടന്നു. ബ്രഹ്മചാരി അരുണ്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. രവീന്ദ്രന്‍ കണ്ണൂര്‍, ബാലകൃഷ്ണന്‍ കൊട്ടിയൂര്‍, ആഘോഷസമിതി പ്രസിഡണ്ട് രാജേന്ദ്രന്‍, ആഘോഷ പ്രമുഖ് അരുണ്‍ ഭരതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













