തിരുവനന്തപുരം: ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം കര്‍ശനമായി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ല ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന സംഘങ്ങള്‍ 24 മണിക്കൂറും പരിശോധന തുടരുന്നു.
പാറശ്ശാലയില്‍ പ്രവര്‍ത്തിക്കുന്ന കാരാളി ചെക്ക് പോസ്റ്റില്‍ പാല്‍ പരിശോധന ഈ മാസം പത്ത് വരെ നടത്തുന്നുണ്ട്. അഞ്ചിന് 21 പാല്‍ സാമ്പിളുകള്‍ ശേഖരിച്ച് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബില്‍ ഗുണനിലവാര പരിശോധന നടത്തി. പരിശോധന റിപ്പോര്‍ട്ട് പ്രകാരം പാല്‍ സാമ്പിളുകള്‍ എല്ലാം നിശ്ചിത ഗുണനിലവാരമുളളതാണ്. തുടര്‍ ദിവസങ്ങളിലും പരിശോധന നടപടികള്‍ തുടരും. ഗുണനിലവാരമില്ലാത്ത പാല്‍ കണ്ടെത്തിയാല്‍ ശക്തമായ ഭക്ഷ്യസുരക്ഷാ നടപടികള്‍ സ്വീകരിക്കും. പരാതികള്‍ 1800 425 1125 എന്ന നമ്പരില്‍ അറിയിക്കാം.
Discussion about this post