തിരുവനന്തപുരം: ശ്രീരാമദാസമിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീ നീലകണ്ഠ വിദ്യാപീഠത്തില്‍ ഓണാഘോഷ പരിപാടികള്‍ ജ്വാല ഫൗണ്ടേഷന്‍ അധ്യക്ഷ അശ്വതി ജ്വാല ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിനിടയിലും നിര്‍ദ്ധനരായവര്‍ക്ക് കൈത്താങ്ങാവുന്നതിനായി സ്‌കൂള്‍ നല്ലപാഠം ക്ലബിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ വ്യക്തികള്‍ക്ക് നല്‍കുന്നതിനായി സമാഹരിച്ച 150 കിലോ അരി ജ്വാല ഫൗണ്ടേഷന്റെ ഉച്ചഭക്ഷണ പദ്ധതിക്കായി സംഭാവന നല്‍കി. അതോടൊപ്പം കഴിഞ്ഞ 32 വര്‍ഷമായി ശയ്യാവലംബനായ ജോസിന്റെ കുടുംബത്തിന് മൂന്നു മാസത്തേക്ക് ആവശ്യമായ വീട്ടുസാധനങ്ങള്‍ സംഭാവനയായി നല്‍കി. കുട്ടികള്‍ അത്തപ്പൂക്കളമൊരുക്കി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്‌കൂളിന്റെ വകയായി സമൃദ്ധമായ ഓണസദ്യയും കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി മാറി.
Discussion about this post