തിരുവനന്തപുരം: പിഎസ്സി ചോദ്യപേപ്പര്‍ മലയാളത്തിലും വേണമെന്ന ആവശ്യം ശക്തമായിരിക്കെ, പിഎസ്സിയുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യും. സെപ്റ്റംബര്‍ 16 ന് തിങ്കളാഴ്ച പിഎസ്സിയുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.
മലയാളത്തില്‍ ചോദ്യപേപ്പര്‍ വേണമെന്ന വിഷയം പിഎസ്സി അധികൃതരുമായി സംസാരിക്കുമെന്ന് സെപ്തംബര്‍ ഏഴിന് ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ മുഹറം, ഓണം, രണ്ടാം ശനി തുടങ്ങി ഈ മാസം 15 വരെ അവധി ദിവസങ്ങളായതിനാലാണ് ചര്‍ച്ച നീണ്ടത്. അടുത്ത പ്രവൃത്തി ദിവസം സെപ്തംബര്‍ 16 ആണ്. ഈ ദിവസം തന്നെ വിഷയത്തില്‍ ചര്‍ച്ച നടക്കും.
Discussion about this post