Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശ്രീനാരായണ ഗുരുദേവ ജയന്തി: മഹാഘോഷയാത്ര ആലുവ നഗരത്തെ പീതസാഗരമാക്കി

by Punnyabhumi Desk
Sep 14, 2019, 04:10 pm IST
in കേരളം

ആലുവ: 165-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം ആലുവ യൂണിയന്‍ സംഘടിപ്പിച്ച ജയന്തി മഹാഘോഷയാത്ര ആലുവ നഗരത്തെ പീതസാഗരമാക്കി. അദ്വൈതാശ്രമത്തിന്റെയും ഇതര ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ജയന്തി മഹാഘോഷയാത്രയില്‍ ആലുവ യൂണിയന്‍ പരിധിയിലെ 61 ശാഖകളില്‍ നിന്നായി ആയിരക്കണക്കിന് ശ്രീനാരായണീയരാണ് പങ്കെടുത്തത്. ഘോഷയാത്ര വിളംബര ചെയ്യുന്ന പൈലറ്റ് വാഹനത്തിന് പിന്നാലെ ശ്രീനാരായണ ഗുരുദേവ വിഗ്രഹം വഹിച്ചുള്ള രഥവും അതിന് പിന്നില്‍ എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ നേതാക്കളും ജയന്തിയാഘോഷ കമ്മിറ്റി ഭാരവാഹികളും അണിനിരന്നു. തുടര്‍ന്ന് 218 ാം നമ്പര്‍ എടയപ്പുറം ശാഖയാണ് അണിനിരന്നത്. അവസാന കണ്ണിയായി 2583 -ാം നമ്പര്‍ അത്താണി ശാഖയും അണിനിരന്നു.

പ്രളയം, ഉരുള്‍പൊട്ടല്‍, മാലിന്യമുക്ത കേരളം തുടങ്ങി ആനുകാലിക സംഭവങ്ങള്‍ ആശയമാക്കിയുള്ള നിശ്ചല ദൃശ്യങ്ങള്‍, പ്രശ്ചനവേഷങ്ങള്‍, തെയ്യം, ചെണ്ടമേളം, കാവടി, പഞ്ചവാദ്യം തുടങ്ങിയ വാദ്യമേളങ്ങള്‍, പൂത്താലമേന്തിയ സ്ത്രീകള്‍, കേരളീയ വേഷം ധരിച്ച സ്ത്രീകള്‍, വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച പുരുഷന്മാര്‍ എന്നിവ ഘോഷയാത്രയെ ആകര്‍ഷകമാക്കി.

അദ്വൈതാശ്രമ കവാടത്തില്‍ എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ യൂണിയന്‍ പ്രസിഡന്റ് വി. സന്തോഷ്ബാബുവിന് പീതപതാക കൈമാറി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. അന്‍വര്‍ സാദത്ത് എം.എല്‍.എ, ജി.സി.ഡി.എ ചെയര്‍മാന്‍ വി. സലീം എന്നിവര്‍ ഘോഷയാത്രയെ അനുദാവനം ചെയ്തു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥന്‍, യൂണിയന്‍ സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് പി.ആര്‍. നിര്‍മ്മല്‍കുമാര്‍, ബോര്‍ഡ് മെമ്പര്‍മാരായ വി.ഡി. രാജന്‍, ടി.എസ്. അരുണ്‍, പി.പി. സനകന്‍, കൗണ്‍സിലര്‍മാരായ കെ.കെ. മോഹനന്‍, കെ. കുമാരന്‍, സജീവന്‍ ഇടച്ചിറ, രൂപേഷ് മാധവന്‍, കെ.ബി. അനില്‍കുമാര്‍, വി.എ. ചന്ദ്രന്‍, കെ.സി. സ്മിജന്‍, വനിത സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണന്‍, സെക്രട്ടറി ബിന്ദു രതീഷ്, വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി അനിത്ത് മുപ്പത്തടം, വൈസ് പ്രസിഡന്റ് നിബിന്‍ നൊച്ചിമ, ജോ.സെക്രട്ടറി അഖില്‍, അദ്വൈതാശ്രമം ഭക്തജന സമിതി കണ്‍വീനര്‍ എം.വി. മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടൗണ്‍ ഹാള്‍, പമ്പ് കവല, റെയില്‍വേ, കെ.എസ്.ആര്‍.ടി.സി, ഗവ. ആശുപത്രി, കാരോത്തുകുഴി, സ്വകാര്യ ബസ് സ്റ്റാന്റ് ബാങ്ക് കവല വഴി തിരികെ ഘോഷയാത്ര അദ്വൈതാശ്രമത്തില്‍ സമാപിച്ചു.

Share1TweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies