ന്യൂഡല്‍ഹി: കാശ്മീരിലെ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തണമെന്നു സുപ്രീംകോടതി. വേണ്ടിവന്നാല്‍ കാശ്മീരില്‍ സന്ദര്‍ശനം നടത്തുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. എന്നാല്‍, ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ ദേശീയ സുരക്ഷയ്ക്ക് കോട്ടം തട്ടരുതെന്നും കോടതി നിര്‍ദേശിച്ചു. ഫറൂക്ക് അബ്ദുള്ളയുടെ കരുതല്‍ തടങ്കലില്‍ കേന്ദ്രത്തോട് സുപ്രീംകോടതി വിശദീകരണം തേടുകയും ചെയ്തു. കാഷ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് സമര്‍പ്പിച്ച ഹര്‍ജിയുള്‍പ്പെടെ കാശ്മീര്‍ വിഷത്തിലെ വിവിധ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി ഈ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും നടത്തിയത്.













