Thursday, December 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം: മുഖ്യമന്ത്രി

by Punnyabhumi Desk
Sep 18, 2019, 04:42 pm IST
in കേരളം

തിരുവനന്തപുരം: റോഡപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്ന ഭയത്താല്‍ പലരും ഇതിന് മടിക്കുന്നു. ഇതിന് മാറ്റമുണ്ടാവുന്നതോടെ പോലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും അത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കനിവ് 108 സൗജന്യ ആംബുലന്‍സ് സേവനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഹജീവി സ്നേഹം ഉയര്‍ത്തിപ്പിടിച്ച് പൊതുജനം സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ട്രോമകെയര്‍ സംവിധാനവുമായി സഹകരിക്കണം. സമയനഷ്ടമില്ലാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കും വിധമാണ് സര്‍ക്കാര്‍ സമഗ്ര ട്രോമ കെയര്‍ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. സൗജന്യ ആംബുലന്‍സ് ശൃംഖലയ്ക്കൊപ്പം അടിയന്തരചികിത്സ ഫലപ്രദമായി നല്‍കാനാവുംവിധം സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, 48 മണിക്കൂറിനകം സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്മെന്റ് പാക്കേജ്, പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനുള്ള ബോധവത്കരണവും പരിശീലനവും തുടങ്ങി നിരവധി ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

315 ആംബുലന്‍സുകളാണ് പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 101 ആംബുലന്‍സുകള്‍ വിന്യസിക്കും. ഒക്ടോബര്‍ മുതല്‍ പദ്ധതി പൂര്‍ണ പ്രവര്‍ത്തനം ആരംഭിക്കും. സ്ഥിരമായി അപകടം നടക്കുന്ന ബ്ളാക്ക് സ്പോട്ടുകളിലാവും ആംബുലന്‍സുകള്‍ വിന്യസിക്കുക. 108 എന്ന സൗജന്യ നമ്പറില്‍ വിളിച്ചും മൊബൈല്‍ ആപ്പ് മുഖേനയും ആംബുലന്‍സിന്റെ സേവനം തേടാനാവും. 70 എമര്‍ജന്‍സി റെസ്പോണ്‍സ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കാള്‍ സെന്റര്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ആരോഗ്യ വകുപ്പിനൊപ്പം റവന്യു, പോലീസ്, ഗതാഗത വകുപ്പുകളും സഹകരിച്ചു പ്രവര്‍ത്തിക്കും. തെലങ്കാനയിലെ ജി വി കെ എമര്‍ജന്‍സി മാനേജ്മെന്റ് ആന്റ് റിസര്‍ച്ച് സെന്ററിനാണ് നടത്തിപ്പ് ചുമതല. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ പദ്ധതി ഏകോപനം നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആംബുലന്‍സിന്റെ താക്കോല്‍ കൈമാറ്റവും ഫ്ളാഗ് ഓഫും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.

വാഹനാപകട മരണനിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ ഭാഗമായി സ്ഥിരം ട്രോമ കെയര്‍ പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന കേന്ദ്രം ടാറ്റാ ട്രസ്റ്റാണ് സൗജന്യമായി ഒരുക്കിത്തരുന്നത്. ജീവനക്കാര്‍ക്ക് പുറമെ പൊതുജനങ്ങളിലേക്കും പരിശീലനം വ്യാപിപ്പിക്കും. പത്ത് മാസത്തിനുള്ളില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമഗ്ര ട്രോമ കെയര്‍ പദ്ധതിയില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെ എം പാനല്‍ ചെയ്യും. ആശുപത്രികളില്‍ നിലവിലുള്ള ആംബുലന്‍സുകള്‍ കൃത്യമായി വിന്യസിക്കും. ആശുപത്രികളിലെ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സംവിധാനം ശക്തിപ്പെടുത്തും. താലൂക്ക് തലം വരെ ആശുപത്രികളില്‍ ആധുനിക ട്രോമ കെയര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, കെ. എം. എസ്. സി. എല്‍ എം. ഡി ഡോ. ശര്‍മിള മേരി ജോസഫ്, ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത, ജി. വി. കെ പ്രതിനിധി നാഗരാജു, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

ShareTweetSend

Related News

കേരളം

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കേരളം

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍(തീരദേശ മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍ (മലയോര മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കോഴിക്കോട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

ഹിന്ദു കുടുംബ സമീക്ഷ: വയനാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

മധുസൂദനന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies