ആലപ്പുഴ: ചുങ്കത്ത് ജ്വല്ലറിയിലെ സെയില്സ്മാന്മാരായ രാജീവന്, രംജിം, റോണി, വിവേക്, സുബിന്, രതീഷ് എന്നിവര്‍ക്കാണ് 12 കോടി സമ്മാനമടിച്ചത്. കിട്ടിയ തുക സ്വന്തം ആവശ്യത്തിനായി മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കൂടി ഉപയോഗിക്കുമെന്ന് കൂട്ടുകാര്‍ പറഞ്ഞു.
ആലപ്പുഴ കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവന്‍കുട്ടി വിറ്റ TM160869 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി ഒന്നാം സമ്മാനമായി കിട്ടിയ ഭാഗ്യവാന്മാര്ക്ക് അഭിനന്ദനപ്രവാഹമാണ്. രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ 10 പേര്‍ക്കാണ് ലഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച 46 ലക്ഷം ടിക്കറ്റുകളില്‍ 43 ലക്ഷത്തിലേറെയും വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാറിന് 29 കോടി വരുമാനമായി ലഭിച്ചു.
Discussion about this post