Friday, September 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സാങ്കേതിക പദാവലി വിപുലീകരിക്കും

by Punnyabhumi Desk
Sep 20, 2019, 12:51 pm IST
in കേരളം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മലയാള മാധ്യമത്തില്‍ കൂടി നടത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ വിവിധ വിഷയങ്ങളിലുള്ള സാങ്കേതിക പദാവലി വിപുലപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആര്‍.ടിയോട് നിര്‍ദ്ദേശിച്ചു.

സര്‍ക്കാരിന്റെ ഭാഷാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുന്ന എല്ലാ വിജ്ഞാനശാഖകളിലും സാങ്കേതിക പദാവലി വികസിപ്പിക്കുന്ന പ്രവര്‍ത്തനം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എസ്.സി.ഇ.ആര്‍.ടി ഏറ്റെടുത്തിരുന്നു. എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ ഹയര്‍ സെക്കന്‍ഡറിയിലെ എല്ലാ പാഠപുസ്തകങ്ങളുടെയും പരിഭാഷ എസ്.സി.ഇ.ആര്‍.ടി. തയാറാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഫിലോസഫി എന്നീ വിഷയങ്ങളിലെ സാങ്കേതിക പദങ്ങള്‍ക്ക് മലയാളത്തില്‍ സമാന പദങ്ങള്‍ വികസിപ്പിക്കുകയുണ്ടായി. കൂടാതെ ഇസ്ലാമിക് ഹിസ്റ്ററി, ഇലക്ട്രോണിക്സ്, ജിയോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, ജേര്‍ണലിസം, ഹോം സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി എന്നീ വിഷയങ്ങളുടെ സാങ്കേതിക പദാവലിയും എസ്.സി.ഇ.ആര്‍.ടി തയാറാക്കി വരുന്നു.

കൂടുതല്‍ സംവേദനക്ഷമവും സമഗ്രവുമായ പദാവലികളാണ് വികസിപ്പിച്ചുവരുന്നത്. തയാറാക്കുന്ന സാങ്കേതിക പദാവലി പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് മെച്ചപ്പെടുത്തുന്നതിനാണ് എസ്.സി.ഇ.ആര്‍.ടിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ബിരുദതലത്തിലുള്ള ഉദ്യോഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗങ്ങള്‍ക്കുമുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ മലയാളത്തില്‍കൂടി നല്‍കുന്നതിലൂടെ വൈജ്ഞാനികരംഗത്ത് ഭാഷയ്ക്ക് കൂടുതല്‍ സ്ഥാനം കൈവരും. ഈ പ്രക്രിയ സുഗമമാക്കാന്‍ എസ്.സി.ഇ.ആര്‍.ടി തയാറാക്കുന്ന സാങ്കേതിക പദാവലി സഹായകമാകുമെന്നാണ് പ്രതീക്ഷ. സാങ്കേതികപദങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന സങ്കീര്‍ണതയും ലിപിമാറ്റി ഇംഗ്ലീഷ് പദങ്ങള്‍ എഴുതുന്നതിലെ അഭംഗിയും പരിഹരിക്കുന്ന വിധത്തിലുള്ള പദാവലിക്കാണ് രൂപം നല്‍കുന്നത്.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies