പിറവം: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്ന പിറവം വലിയ പള്ളി ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഏറ്റെടുത്തു. പള്ളിയില്‍ പ്രതിഷേധിച്ച യാക്കോബായ വിഭാഗത്തെ അറസ്റ്റു ചെയ്തു നീക്കിയശേഷമാണ് കളക്ടര്‍ പള്ളി ഏറ്റെടുത്തത്. പള്ളിയുടെ താക്കോല്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. നിയമപരമായ എല്ലാ നടപടികളും ചെയ്തു. കോടതി നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഇന്ന് കോടതി വിധി നടപ്പാക്കാന്‍ സഹായിച്ച എല്ലാവരോടും കളക്ടര്‍ നന്ദി പറഞ്ഞു. പള്ളിക്കുള്ളില്‍ പ്രതിഷേധിച്ച യാക്കോബായ വിഭാഗത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അറസ്റ്റു ചെയ്തു നീക്കിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിറവം പള്ളിയിലെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനെതിരെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കോടതി അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടത്.














Discussion about this post