പാലാ: മാണി സി. കാപ്പന് പാലായില്‍ ഉജ്ജ്വലവിജയം. മണ്ഡലം നിലവില്‍ വന്ന 1965-നുശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസിനു പുറത്തുനിന്ന് ഒരു എംഎല്‍എ ഉണ്ടാകുന്നത്. ഈ 54 വര്‍ഷക്കാലയളവിലും കെ.എം.മാണിയായിരുന്നു പാലായുടെ എംഎല്‍എ. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു മാണി സി. കാപ്പന്റെ വിജയം. പരമ്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റം നടത്തിയാണ് കാപ്പന്റെ വിജയം. ആകെയുള്ള 177 ബൂത്തുകളില്‍ ഭൂരിപക്ഷം ബൂത്തുകളും കാപ്പന്‍ പിടിച്ചു. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, എലിക്കുളം എന്നീ പഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ് ലീഡ് നേടി. മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍ എന്നിവിടങ്ങളില്‍ മാത്രമാണ് യുഡിഎഫിനു ലീഡ് നേടാനായത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിനായിരുന്നു സര്‍വേകളില്‍ മുന്‍തൂക്കമെങ്കിലും ഇതിനെ അട്ടിമറിക്കുന്ന പ്രകടനമാണു മാണി സി. കാപ്പന്‍ കാഴ്ചവച്ചത്.2006, 2011, 2016 വര്‍ഷങ്ങളില്‍ കെ.എം. മാണിയോടു മത്സരിച്ചു പരാജയപ്പെട്ട മാണി സി. കാപ്പന്‍ മൂന്നു തവണ നാലാമങ്കത്തിലാണു പാലായില്‍നിന്നു ജയിച്ചുകയറുന്നത്. തോല്‍വിയറിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും കെ.എം. മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാനും ഒടുവില്‍ വിജയം നേടാനും കാപ്പനു കഴിഞ്ഞു.














Discussion about this post