Thursday, October 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരള സമ്പദ്ഘടനയെ മുന്നോട്ടുചലിപ്പിക്കാന്‍ ടൂറിസം മേഖലയ്ക്കാകും-ഗവര്‍ണര്‍

by Punnyabhumi Desk
Sep 30, 2019, 05:24 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുചലിപ്പിച്ച് ലോകശ്രദ്ധ നേടാന്‍ ടൂറിസം മേഖലയ്ക്കാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം പഠനത്തിലെ ആഗോള ട്രെന്‍ഡുകളെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പ്രകൃതിയും, സാംസ്‌കാരിക മൂല്യങ്ങളും ജനങ്ങളുടെ സന്നദ്ധതയുമായാണ് ഇവിടുത്തെ ടൂറിസം വികസനത്തിന് പ്രധാന കാരണം. അതിഥികളെ ദൈവങ്ങളെ പോലെ കാണുന്നതാണ് നമ്മുടെ പാരമ്പര്യം. ആഗോളതലത്തില്‍തന്നെ കേരള ടൂറിസം സാമൂഹ്യമാധ്യമങ്ങളില്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ അതിജീവിച്ച് പുനര്‍നിര്‍മാണ പാതയിലാണ്.

ആഗോളതലത്തില്‍ വിനോദസഞ്ചാര ആവശ്യകതകള്‍ക്കനുസരിച്ച് മികച്ച ജൈവ വിഭവങ്ങളും രുചികരമായ ഭക്ഷണങ്ങളും നല്‍കാനുള്ള സാധ്യത ഉപയോഗപ്പെടുത്താനാകണം. ഉത്തരവാദിത്ത, സുസ്ഥിര ടൂറിസത്തിലും നാം മുന്നേറുകയാണ്. വെല്‍നസ്, തീര്‍ഥാടനം, കായല്‍, ഇക്കോ, സാഹസിക ടൂറിസം മേഖലകളിലും കേരളം കഴിഞ്ഞ ദശാബ്ദത്തില്‍ കുതിപ്പുണ്ടാക്കിയിട്ടുണ്ട്.

ആഗോളനിലവാരത്തിലുള്ള സുരക്ഷാ നടപടികള്‍ ഉറപ്പാക്കാനാകുന്നത് ടൂറിസം രംഗത്തിന്റെ വിജയത്തിലേക്ക് നയിക്കും. നമ്മുടെ ടൂറിസം മേഖലയെ മയക്കുമരുന്നും ഭീകരതയും ബാധിക്കാതിരിക്കാന്‍ ശ്രദ്ധവേണം. എല്ലാവര്‍ക്കും വിനോദസഞ്ചാരസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ബാരിയര്‍ ഫ്രീ ടൂറിസമെന്ന സങ്കല്‍പ്പം പ്രോത്സാഹിപ്പിക്കപ്പെടണം. വെര്‍ച്വല്‍ ഗൈഡിംഗ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികതകള്‍ കൂടി ടൂറിസത്തിന് സഹായമാകണം. നൈപുണ്യവികസനത്തിലെ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ ശില്‍പശാല സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തോടും കേരളീയരോടുമുള്ള മതിപ്പ് വ്യക്തമാക്കിയ ഗവര്‍ണര്‍, കിറ്റ്‌സ് വിദ്യാര്‍ഥി കൂടിയായ വാര്‍ഡ് കൗണ്‍സിലര്‍ എം.എ വിദ്യാമോഹനെ അഭിനന്ദിച്ചു. കിറ്റ്‌സില്‍ എം.ബി.എ വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ തന്നെ സ്ഥലം വാര്‍ഡ് കൗണ്‍സിലറുടെ ഉത്തരവാദിത്തവും നിറവേറ്റുന്ന വിദ്യ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
താന്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് 1969 ല്‍ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് അന്ന് ഉത്തര്‍പ്രദേശിലായിരുന്ന അല്‍മോറയില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി പരിപാടിയില്‍ പങ്കെടുക്കവേയാണ് കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്കിനേക്കുറിച്ച് ആദ്യം കേട്ടത്. അന്നുമുതല്‍ കേരളത്തോട് പ്രത്യേക ആദരവുണ്ടായിരുന്നു. ഇപ്പോള്‍ ഈ മതിപ്പ് വര്‍ധിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിരവധി അന്തര്‍ദേശീയ, ദേശീയ പുരസ്‌കാരങ്ങള്‍ കേരളം ടൂറിസത്തിന് നേടാനായതില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ടൂറിസം വകുപ്പിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ആധുനിക സാങ്കേതിക വിദ്യയുടെ കാലത്തും മനുഷ്യവിഭവശേഷി ആവശ്യമായ രംഗമാണ് ടൂറിസമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഭാവിയില്‍ ടൂറിസം രംഗത്തെ ഗവേഷണകേന്ദ്രമാക്കി കിറ്റ്‌സിനെ ഉയര്‍ത്താന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 36,000 കോടി രൂപയാണ് ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം. 15 ലക്ഷത്തോളം പേര്‍ ടൂറിസത്തിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. അടിസ്ഥാന സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നതിനൊപ്പം സ്വകാര്യ സംരംഭകരും ഈ മേഖലയില്‍ കടന്നുവരണം. തദ്ദേശവാസികള്‍ക്ക് കൂടി തൊഴില്‍ ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം നമ്മള്‍ നടപ്പാക്കിവരികയാണ്. ഗ്രാമീണ ടൂറിസം പാക്കേജിലൂടെ പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിനും നടപടിയെടുക്കുന്നുണ്ട്. ടൂറിസം മേഖലയിലെ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രായോഗികപരിശീലനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയിലെ വിദഗ്ധര്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. കേരള ടൂറിസത്തിന്റെ 30 വര്‍ഷങ്ങള്‍, ടൂറിസവും സാങ്കേതികതയും, പൈതൃക ടൂറിസം, സാഹസിക ടൂറിസം, ഗാസ്‌ട്രോണമി ടൂറിസം, ക്രൂയിസ് ടൂറിസം, ലക്ഷ്വറി ആന്റ് വെല്‍നസ് ടൂറിസം തുടങ്ങിയ വിഷയങ്ങളിലാണ് വിവിധ സെഷനുകള്‍ നടക്കുക. പ്രമുഖ ടൂറിസം സ്ഥാപനങ്ങളുടെ മേധാവികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies