ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡെല്‍ഹി ഹൈക്കോടതി തള്ളി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചത്. ഇത് രണ്ടാം തവണയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളുന്നത്.
ഓഗസ്റ്റ് 21-നാണ് ചിദംബരം അറസ്റ്റിലായത്. നിലവില്‍ അദ്ദേഹം തിഹാര്‍ ജയിലിലാണുള്ളത്.













