കണ്ണൂര്‍: കൊട്ടിയൂര്‍ പാലുകാച്ചിമല ശ്രീസത്യാനന്ദഗുരുപീഠം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന പാലുകാച്ചിമല തീര്‍ത്ഥാടനം കൊട്ടിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും ഒക്ടോബര്‍ ഒന്നിന് രാവിലെ നാളികേരമുടച്ച് ആരംഭിച്ചു. പാലുകാച്ചി ഭജനമഠത്തില്‍ ദര്‍ശനത്തിനു ശേഷം സന്യാസിവര്യന്മാരുടെ നേതൃത്വത്തില്‍ നാമജപയാത്രയും പാലുകാച്ചിമല ശ്രീ സത്യാനന്ദഗുരുപീഠദര്‍ശനവും നടന്നു.
ശ്രീമദ് ശ്രീശക്തി ശാന്താനന്ദമഹര്‍ഷിയുടെ മുഖ്യകാര്‍മികത്വത്തില്‍ പൂജയും ആരാധനയും നടന്നു. ബ്രഹ്മചാരി അരുണിന്റെ നേതൃത്വത്തില്‍ ഗുരുപീഠത്തില്‍ ഗുരുപൂജ, ഹോമം, ആര്‍ച്ചന എന്നിവ ഉണ്ടായിരുന്നു. ബ്രഹ്മചാരി പ്രവിത്കുമാര്‍, സ്വാമി പരമാനന്ദപുരി(കൊളത്തൂര്‍ അദ്വൈതാശ്രമം), എസ്.ആര്‍.ഡി.എം.യു.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മംഗലശ്ശേരി, ചീഫ് ഒര്‍ഗനൈസര്‍ ഗിരീഷ് ചെറൂപ്പ, ട്രഷറര്‍ കെ.രവീന്ദ്രന്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാകോ-ഓര്‍ഡിനേറ്റര്‍ ദിനേശ് മാവുങ്കാല്‍, ജില്ലാപ്രതിനിധികളും തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു. സത്സംഗത്തിനുശേഷം അമൃതഭോജനത്തോടുകൂടി ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തിന് പരിസമാപ്തി കുറിച്ചു.













