Thursday, October 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടാകും- ഗവര്‍ണര്‍

by Punnyabhumi Desk
Oct 3, 2019, 05:06 pm IST
in കേരളം

തിരുവനന്തപുരം: ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളിലും ബോധവത്കരണത്തിലും ഗാന്ധിയന്‍ സംഘടനകള്‍ കൂടുതല്‍ മുന്‍കൈയെടുക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. കേരള ഗാന്ധി സ്മാരകനിധിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി ദ്വൈവാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാക്ഷരതയില്‍ മുന്നിലുള്ള കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താന്‍ മുന്നിലുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഗാന്ധി സ്മാരക നിധി പോലുള്ള സംഘടനകള്‍ മുന്നിട്ടിറങ്ങണം. വിദ്യാര്‍ഥികളില്‍ ഉള്‍പ്പെടെ ആവശ്യമായ ബോധവത്കരണത്തിന് കൂട്ടായ ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് മാത്രമല്ല ഗാന്ധിജി പോരാടിയത്. എല്ലാ ഛിദ്രശക്തികളില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് അദ്ദേഹം ആഗ്രഹിച്ചത്. ആയിരക്കണക്കിന് ഇന്ത്യാക്കാരെ ധീര സ്വാതന്ത്ര്യസമരസേനാനികളാക്കാന്‍ ഗാന്ധിജിക്ക് നേതൃത്വം നല്‍കാനായി. ഇത് അഹിംസാവാദത്തിലൂടെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായി. സ്നേഹത്തെ അഹിംസയായും വിദ്വേഷത്തെ ഹിംസയായും അദ്ദേഹം കണക്കാക്കി. അതുകൊണ്ടാണ് ത്യാഗത്തിലൂടെയും അച്ചടക്കത്തിലൂടെയുമുള്ള സ്വയംശുദ്ധീകരണത്തിന് അദ്ദേഹം പ്രാധാന്യം നല്‍കിയത്. സാമൂഹ്യക്ഷേമം ചര്‍ച്ചചെയ്യുമ്പോള്‍ ഗാന്ധിയന്‍ ആശയങ്ങള്‍ നമ്മുടെ ഭരണഘടനയുടെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ടെന്ന് നാം ഓര്‍ക്കണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്‍മാര്‍ എന്ന നിലയില്‍ മഹാത്മാ ഗാന്ധി നമുക്ക് നല്‍കിയ അഹിംസയുടെയും സൗഹാര്‍ദ്ദത്തിന്റേയും സംസ്‌കാരം നമ്മള്‍ വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നാലുമാസം കൊണ്ട് പത്തുലക്ഷം പേരില്‍ ഗാന്ധി സന്ദേശങ്ങളെത്തിച്ച് അഹിംസാമാര്‍ഗത്തിലേക്ക് കൊണ്ടുവരാനുള്ള കാമ്പയിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

അഹിംസാസന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാമെന്ന് വിദ്യാര്‍ഥികള്‍ ഒപ്പിട്ട സമ്മതപത്രവും വിവിധ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ചടങ്ങില്‍ ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ: എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമരസേനാനി പി. ഗോപിനാഥന്‍ നായര്‍ ആശംസയര്‍പ്പിച്ചു. ഗാന്ധി സ്മാരകനിധി സെക്രട്ടറി ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ സ്വാഗതവും ഗാന്ധി ദര്‍ശന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് പുളിക്കന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies