മലപ്പുറം: നാടുകാണി ചുരം പാതയില്‍ പൊതുജനങ്ങളുടെ യാത്ര ബുദ്ധിമുട്ട് പരിഗണിച്ച് ചെറുവാഹനങ്ങളെ ഒറ്റവരിയായി കടത്തിവിടുന്നതിനും അന്തര്‍സംസ്ഥാന ബസുകള്‍ ജാറത്തിന് മുമ്പായി യാത്രക്കാരെ ഇറക്കി കടന്നുപോകുന്നതിനും അനുമതിയായതായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഉന്നതതല യോഗത്തിലാണ് തീരുമാനം. പാതയില്‍ അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ അതീവ ജാഗ്രതയോടെ ഒറ്റവരിയായി മുന്നറിയിപ്പുകള്‍ പാലിച്ച് കടന്നുപോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Discussion about this post