Wednesday, October 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശമ്പളം വൈകാന്‍ കാരണം സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് സംവിധാനമല്ല

by Punnyabhumi Desk
Oct 5, 2019, 06:36 pm IST
in കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറുന്നതിന് ബാങ്കുകളിലെ തിരക്കു മൂലമുണ്ടായ സാങ്കേതിക തകരാര്‍ കൊണ്ടാണ് ചിലരുടെ ശമ്പളം വൈകിയതെന്നും സെക്രട്ടേറിയറ്റിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനമല്ല കാരണമെന്നും പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു.

ശമ്പളം സ്പാര്‍ക്കുമായി ബന്ധിപ്പിച്ച സെപ്റ്റംബറിലെ ശമ്പളം കണക്കാക്കാന്‍ ആഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ഹാജര്‍ നിലയാണ് കണക്കിലെടുക്കുന്നത്. ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലൂടെ ഹാജര്‍ രേഖപ്പെടുത്താതിരിക്കുകയും അവധിയോ മറ്റ് ഔദ്യോഗിക ഡ്യൂട്ടിയോ രേഖപ്പെടുത്താതിരിക്കുകയോ ചെയ്തവര്‍ക്ക് ഈ ദിനങ്ങള്‍ ക്രമപ്പെടുത്താന്‍ അവസരം നല്‍കിയിരുന്നു. ഭൂരിപക്ഷം ജീവനക്കാരും ഡ്യൂട്ടി ക്രമപ്പെടുത്തിയിരുന്നു. കുറച്ചുപേര്‍ ഇതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രമപ്പെടുത്തിയ ശേഷം മാത്രം ശമ്പളം പ്രോസസ് ചെയ്താല്‍ മതിയെന്ന് പൊതുഭരണ വകുപ്പിനെ അറിയിച്ചിരുന്നു.

സെക്രട്ടേറിയറ്റില്‍ ഐ. എ. എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 4822 ജീവനക്കാരാണ് പഞ്ചിംഗ് സംവിധാനത്തിന് കീഴിലുള്ളത്. ഇതില്‍ 38 ജീവനക്കാര്‍ മാത്രമാണ് ശമ്പളം പിന്നീട് പ്രോസസ് ചെയ്താല്‍ മതിയെന്ന് അറിയിച്ചത്. ബയോമെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് മാസത്തില്‍ 300 മിനിറ്റ് ഗ്രേസ് ടൈമും അധികം ജോലി ചെയ്യുന്ന ഓരോ പത്തു മണിക്കൂറിനും മാസത്തില്‍ ഒരു അവധിയും (വര്‍ഷത്തില്‍ 10 എണ്ണം) അധികമായി അനുവദിച്ചിട്ടുണ്ട്. 300 മിനിറ്റ് ഗ്രേസ് സമയം പൂര്‍ണമായി ഉപയോഗിച്ചവര്‍ക്കാണ് താമസിച്ചെത്തിയാല്‍ അവധി നഷ്ടമാവുന്നത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജര്‍ നിലയില്‍ ക്ളിപ്തത ഉറപ്പാക്കാന്‍ ഏര്‍പ്പെടുത്തിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സെക്രട്ടേറിയറ്റില്‍ വിജയകരമായാണ് നടപ്പാക്കിയതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും മാത്രമാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies