മംഗളൂരു: പ്രശസ്ത സാക്‌സോഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ പന്ത്രണ്ടുമണിയോടെയായിരുന്നു അന്ത്യം.
കര്‍ണാടക സംഗീതലോകത്തുള്ള ഒട്ടുമിക്കവാറും പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുള്ള അദ്ദേഹത്തെ 2004ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. ബെംഗളൂരു സര്‍വകലാശാല ഓണററി ഡോക്ടറേറ്റും നല്‍കി. ശൃംഗേരി മഠത്തിന്റെയും കാഞ്ചി കാമകോടി പീഠത്തിന്റെയും ആസ്ഥാന വിദ്വാന്‍ പദവിയും അദ്ദേഹത്തിനുണ്ട്.













