തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി എതിരായാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്താന്‍ തയാറാകുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ജമ്മു കാഷ്മീരുമായി ബന്ധപ്പെട്ട അനുച്ഛേദം 370 എടുത്തുകളയാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചെങ്കിലാണോ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്താന്‍ ഇത്ര പാടെന്നും കൃഷ്ണദാസ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശബരിമല വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post