തിരുവനന്തപുരം: ഡി.പി.ഐ ജംഗ്ഷനില്‍ വച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു തെറിച്ചു വീണ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ബസിന്റെ മുന്‍വശത്തെ വാതില്‍ തുറന്നാണ് വിദ്യാര്‍ത്ഥികള്‍ തെറിച്ചുവീണത്.
സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ എന്നിവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ നിദേശിച്ചു. രണ്ടാഴ്ചയാണ് സമയം അനുവദിച്ചിട്ടുളളത്.
Discussion about this post