ബംഗളൂരു: വിജയ് ഹസാരെ ട്രോഫി എകദിന ടൂര്‍ണമെന്റില്‍ ഗോവക്കെതിരെ കേരളത്തിന് ഉജ്ജ്വല ജയം. സഞ്ജു സാംസണ് പുറത്താവാതെ 212 റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തു. ഗോവ 31 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ മഴ പെയ്തതിനാല്‍ മത്സരം നിര്‍ത്തിവെച്ചു. തുടര്‍ന്ന് മത്സരം തുടരാനാവാതെ മഴ നിയമപ്രകാരം കേരളം 104 റണ്‍സിന് ജയിച്ചു.
Discussion about this post