കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ കരാര്‍ കമ്പനിയായ ആര്‍ഡിഎസിന് 8.25 കോടി മുന്‍കൂറായി നല്‍കാന്‍ മന്ത്രി ഉത്തരവിട്ട നോട്ട് ഫയല്‍ അപ്രത്യക്ഷമായി.
അഴിമതിയില്‍ മുന്‍മന്ത്രിക്കുള്ള പങ്ക് തെളിയിക്കുന്ന നിര്‍ണായ രേഖയാണ് നഷ്ടമായതെന്നാണ് വിജിലന്‍സ് വാദം. നോട്ട് ഫയല്‍ വകുപ്പിലുണ്ടെങ്കില്‍ നല്‍കണമെന്നും അല്ലെങ്കില്‍ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലം പണിക്കുള്ള കരാര്‍ ലഭിച്ച ശേഷം മുന്‍കൂര്‍ തുക ആവശ്യപ്പെട്ട് ആര്‍ഡിഎസ് കമ്പനി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് അപേക്ഷ നല്‍കി. ഈ അപേക്ഷ കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജിന് കൈമാറി. അദ്ദേഹം അപേക്ഷ പരിശോധിച്ച് ഫയല്‍ റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറി. ഫയല്‍ പിന്നീട് മന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചു. മന്ത്രി ഫയലില്‍ തന്റെ കുറിപ്പ് രേഖപ്പെടുത്തി അയച്ച ശേഷമാണ് കമ്പനിക്ക് പാലം പണിയുന്നതിന് മുന്‍കൂറായി തുക കിട്ടിയത്.














Discussion about this post