തൃശ്ശൂര്‍: പെട്രോള്‍ പമ്പ് ഉടമ മനോഹരന്റെ കൊലപാതക കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. കയ്പമംഗലം സ്വദേശികളായ അന്‍സാര്‍, അനസ്, സ്റ്റിയോ എന്നിവരാണ് അറസ്റ്റിലായത്.
പണം തട്ടിയെടുക്കുന്നതിനാണ് പ്രതികള്‍ മനോഹരനെ അപായപ്പെടുത്തിയത്. പ്രതികള്‍ മനോഹരന്‍ സഞ്ചരിച്ച കാറിന് പിറകില്‍ ബൈക്ക് ഇടിപ്പിച്ചു. തുടര്‍ന്ന് ഒന്നാം പ്രതി അനസ് അപകടം പറ്റിയതായി അഭിനയിച്ച് റോഡില്‍ കിടന്നു. കാറില്‍ നിന്നിറങ്ങിവന്ന മനോഹരനെ മൂന്നുപേരും ചേര്‍ന്ന് വായ പൊത്തി പിടിക്കുകയും ഇരു കൈകളും പുറകിലേക്ക് കൂട്ടിക്കെട്ടി. കാറില്‍ പണമില്ലെന്നറിഞ്ഞ ദേഷ്യത്തില്‍ മൂന്നുപേരും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് മണിക്കൂറോളം പലയിടത്തും സഞ്ചരിച്ചശേഷമാണ് പ്രതികള്‍ മനോഹരനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം മമ്മിയൂരില്‍ ഉപേക്ഷിക്കുകയായിരുന്നു.













