Thursday, October 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പോഷണമൂല്യമുള്ള പാരമ്പര്യ ഭക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കണം -ഗവര്‍ണര്‍

by Punnyabhumi Desk
Oct 17, 2019, 04:25 pm IST
in കേരളം

തിരുവനന്തപുരം: പോഷണമൂല്യമുള്ള പാരമ്പര്യ ഭക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിച്ച് ഭക്ഷ്യ സംസ്‌കരണമേഖലയിലെ ബഹുരാഷ്ട്ര കമ്പനികള്‍ വളര്‍ത്തുന്ന ഭക്ഷ്യസാമ്രാജ്യത്വത്തെ ചെറുക്കാന്‍ നമുക്കാവണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. പോഷണ മാസാചരണത്തിന്റെ സമാപനവും ലോക ഭക്ഷ്യദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്നവിചാരമാണ് മുന്നവിചാരം. ഈ മുന്നവിചാരം സന്തുലിതവും ആരോഗ്യകരവും വിഷമില്ലാത്തതുമായ പോഷണം ലഭ്യമാക്കാനാകണം. ആരോഗ്യപൂര്‍ണവും വൈവിധ്യമുള്ളതുമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കണം. ആരോഗ്യകരവും പോഷണമൂല്യമുള്ളതുമായ ഭക്ഷണമേതെന്ന നമ്മുടെ സങ്കല്‍പ്പത്തെ മാറ്റിമറിക്കാന്‍ ശ്രമമുണ്ട്. നമ്മുടെ പാരമ്പര്യവിളകളെ പ്രോത്സാഹിപ്പിക്കാനാകണം. ഭക്ഷ്യസ്വയംപര്യാപ്തതയെപ്പറ്റി ചിന്തിക്കുന്നതിനൊപ്പം ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം. നമ്മുടെ ഭക്ഷ്യവസ്തുക്കളില്‍ വിഷാംശമുള്ള കീടനാശിനികളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യം നാം തിരിച്ചറിയണം. ഇതിനായി നമ്മുടെ ഭക്ഷ്യ സുരക്ഷാ നിലവാരവും നിരീക്ഷണസംവിധാനവും ശക്തമായിരിക്കണം.

പ്രമേഹം, അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടല്‍ വേണം. സമ്പുഷ്ടകേരളം പദ്ധതിക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തെപ്പറ്റി അവബോധമുണ്ടാക്കാനും അത്തരം ഭക്ഷ്യസംസ്‌കാരം വളര്‍ത്തിയെടുക്കാനുമാകും. വിവിധ മേഖലകളില്‍ കേരളം ഒന്നാമതാണ്. ലോകത്തിന്റെ തന്നെ ഭാവി കുട്ടികളിലാണ്. ശിശുപോഷകാഹാരത്തിന്റെ വിഷയത്തിലും കേരളത്തിന് ഇന്ത്യയുടേയും ലോകത്തിന്റെയും മുന്‍നിരയിലെത്താനാകും. മികച്ച രീതിയില്‍ സമ്പുഷ്ടകേരളം പദ്ധതി കേരളം നടപ്പാക്കുന്നതില്‍ വിവിധ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും അങ്കണവാടി ജീവനക്കാരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സമീകൃത പോഷണമുള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ സൂചിപ്പിക്കുന്ന ‘സമ്പൂര്‍ണ തളിക’യുടെയും സമ്പുഷ്ടകേരളം ന്യൂസ് ലെറ്ററിന്റെയും പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. ജീവിതസാഹചര്യത്തിന്റെ മാറ്റത്തിനനുസരിച്ച് ആഹാരരീതിയിലും മാറ്റം വരുത്തണമെന്ന് മന്ത്രി പറഞ്ഞു. വര്‍ധിച്ചുവരുന്ന അമിതവണ്ണം, പ്രമേഹം പോലുള്ള രോഗങ്ങള്‍ തടയാന്‍ സന്തുലിതവും പോഷകസമൃദ്ധവുമായ ഭക്ഷണരീതിയിലേക്ക് മാറണം. സമ്പുഷ്ട കേരളത്തിന്റെ ഭാഗമായി കേരളം നടപ്പാക്കാന്‍ തയാറാക്കിയ മാസ്റ്റര്‍പ്ലാനിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വനിതാ-ശിശുവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി. സുന്ദരി സംബന്ധിച്ചു. വനിതാ-ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതവും വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ നന്ദിയും പറഞ്ഞു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies