കോബെ: ജപ്പാനിലെ കോബെയില്‍ വ്യാഴാഴ്ച ആരംഭിച്ച ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജമ്പില്‍ 6.56 മീറ്റര്‍ ചാടി കോഴിക്കോട് കല്ലാനോട് സ്വദേശി മയൂഖ ജോണി സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡ നേടിയ വെള്ളിമെഡലും വനിതകളുടെ പതിനായിരം മീറ്ററില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് പ്രീജ ശ്രീധരന്റെ വെങ്കലവുമാണ് ആദ്യദിവസം ഇന്ത്യയുടെ നേട്ടം.
ചൈനയുടെ മിഞ്ജിയ ലുവിനെയും (6.52 മീ.) ആതിഥേയരുടെ സെയ്‌ക്കോ ഒക്കായാമയെയും (6.51 മീ.) പിന്തള്ളിയാണ് മയൂഖ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയത്. കഴിഞ്ഞ മാസം ദേശീയ സീനിയര്‍ മീറ്റില്‍ മയൂഖ കണ്ടെത്തിയ 6.63 മീറ്ററാണ് ഏഷ്യയില്‍ സീസണിലെ ഏറ്റവും മികച്ച പ്രകടനം.
Discussion about this post