തൃശൂര്‍: ആംബുലന്‍സിന് മാര്‍ഗതടസമുണ്ടാക്കിയ സ്വകാര്യ ബസിനെതിരേ ശക്തമായ നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ് മാതൃകയായി. തൃശൂര്‍ പാലിയേക്കരയില്‍ രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനാണ് സ്വകാര്യ ബസ് മാര്‍ഗതടസം സൃഷ്ടിച്ചത്. സംഭവത്തില്‍ സ്വകാര്യ ബസിന് 10,000 രൂപ പിഴ ചുമത്തി. ഡ്രൈവര്‍ക്കെതിരേ കേസെടുക്കാനും നിര്‍ദേശം നല്‍കിട്ടുണ്ട്.
Discussion about this post