തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ട്രഷറി വകുപ്പ് നല്‍കുന്ന സേവനങ്ങളുടെ വിവരം നല്‍കുന്നതിനും പരാതി പരിഹരിക്കുന്നതിനും ട്രഷറി ഡയറക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്. 1800 425 5176 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ വിവരം ലഭിക്കും.
റ്റിഎസ്ബി, ഇറ്റിഎസ്ബി ഇടപാടുകാര്‍, പെന്‍ഷണര്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഡിഡിഒമാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ട്രഷറി വകുപ്പില്‍ നിന്നും നല്‍കുന്ന സേവനത്തിന്റെ ഗുണമേന്‍മയും കാര്യക്ഷമതയും പുതിയ സംവിധാനം മെച്ചപ്പെടുത്തും. ട്രഷറി ഇടപാടുകാര്‍ക്കും പൊതുജനങ്ങള്‍ക്കും സേവനം പ്രയോജനപ്പെടുത്താമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.
Discussion about this post