ഇടുക്കി: ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും റോഡുകളുടെ അറ്റകുറ്റ പണികള്‍ ഉടനെ പൂര്‍ത്തിയാക്കാന്‍ മൂന്നാറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു.
അടിയന്തരമായി റോഡുകളിലെ കുഴികള്‍ അടക്കും .മഴ മാറുന്നതിനു പിന്നാലെ പൂര്‍ണമായി റോഡുകള്‍ നന്നാക്കും. പഞ്ചായത്തിന്റെയും ഡിറ്റിപിസിയുടെയും സഹകരണത്തോടെ മൂന്നാര്‍ ടൗണില്‍ പുതിയ പാര്‍ക്കിംഗ് ഗ്രൗണ്ട് സജ്ജീകരിക്കും, മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇത് ഏറെ ഗുണകരമാകും. പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്കൊപ്പം അനധികൃത പാര്‍ക്കിംഗ്, കച്ചവട സ്ഥാപനങ്ങള്‍, ലൈസന്‍സ് ഇല്ലാത്ത ഓട്ടോ ടാക്സി സര്‍വ്വീസുകള്‍ എന്നിവക്കെതിരെ നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കളക്ടര്‍ എച്ച് ദിനേശന്‍ നിര്‍ദ്ദേശം നല്‍കി. മാസത്തില്‍ രണ്ടു തവണ മൂന്നാറില്‍ ഡ്രൈവിംഗ് ടെസ്റ്റ് സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
Discussion about this post