Thursday, October 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഉപതെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് യു.ഡി.എഫിനു മൂന്നും എല്‍.ഡി.എഫിനു രണ്ടും സീറ്റുകള്‍

by Punnyabhumi Desk
Oct 24, 2019, 04:49 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു നിയമസഭാമണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മൂന്നും എല്‍.ഡി.എഫ് രണ്ടും സീറ്റുകള്‍ നേടി. എല്‍.ഡി.എഫിന്റെ ഉറച്ച മണ്ഡലമായ അരൂര്‍ കോണ്‍ഗ്രസിനെ തുണച്ചത് ഇടതുപക്ഷത്തെ ശരിക്കും ഞെട്ടിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ വട്ടിയൂര്‍ക്കാവും കോന്നിയും ഇത്തവണ എല്‍.ഡി.എഫിനെയാണ് തുണച്ചത്. എന്‍.എസ്.എസിന്റെ ശക്തമായ പിന്തുണയാണ് ഈ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനുണ്ടായിരുന്നത്. വലിയ തോതിലുള്ള വോട്ടുചോര്‍ച്ചയാണ് ഇത്തവണ ബി.ജെ.പിക്കുണ്ടായത്. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്താനായതാണ് ഏക ആശ്വാസം.

വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍കൂടിയായ സി.പി.എം സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് 14,465 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പ്രശാന്തിന് 54,830 വോട്ടും, കോണ്‍ഗ്രസിലെ കെ. മോഹന്‍കുമാറിന് 40,365 വോട്ടും, ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സുരേഷിന് 27,453 വോട്ടുകളുമാണ് ലഭിച്ചത്.

അരൂരില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാവുന്ന വിജയമാണ് ഇക്കുറി. 69,356 വോട്ടുകള്‍ നേടിയ ഷാനിമോള്‍ ഉസ്മാന്‍ 2,079 വോട്ടുകള്‍ക്കാണ് അടൂര്‍ പിടിച്ചടക്കി കേരളത്തെ ഞെട്ടിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി. പുളിക്കലിന് 67,277 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ. പി സ്ഥാനാര്‍ത്ഥി കെ.പി. പ്രകാശ് ബാബുവിന് 16,289 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.യു. ജനേഷ് കുമാര്‍ 9,953 വോട്ടുകള്‍ക്ക് എതിര്‍സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ പി. മോഹന്‍രാജിനെ പരാജയപ്പെടുത്തി. ഇവിടെ കെ.യു. ജനേഷ് കുമാറിന് 54,099 വോട്ടുകളും മോഹന്‍രാജിന് 44,146 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് 39,786 വോട്ടുകളും ലഭിച്ചു. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ പ്രചാരണവിഷയമായതും ബി.ജെ.പി വിജയം ഉറപ്പിച്ചിരുന്നതുമായ സീറ്റായിരുന്നു കോന്നി.

എറണാകുളത്ത് കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞതവണത്തെക്കാള്‍ ഭൂരിപക്ഷം കുറഞ്ഞത് വിജയത്തിന്റെ തിളക്കം കുറച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.ജെ. വിനോദ് 37,891 വോട്ടുകളാണ് ലഭിച്ചത്. ഭൂരിപക്ഷം 3,750. എതിര്‍സ്ഥാനാര്‍ത്ഥി ഇടതുപക്ഷസ്വതന്ത്രസ്ഥാനാര്‍ത്ഥി മനുറോയി 34,141 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.ജി. രാജഗോപാര്‍ 13,351 വോട്ടുകളും നേടി.

ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്ലീംലീഗിലെ എം.സി. കമറുദ്ദീന്‍ 7,923 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കമറുദ്ദീന് 65,407 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്തെത്തി. രവീശ തന്ത്രി കുണ്ടാര്‍ 57,484 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്തെത്തിയ സി.പി.എം സ്ഥാനാര്‍ത്ഥി എം. ശങ്കര്‍ റായ്ക്ക് 38,233 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies