ഛണ്ഡീഗഢ്: ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. ഇന്നു ഛണ്ഡീഗഢില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗം ഏകകണ്ഠമായി മനോഹര്‍ ലാല്‍ ഖട്ടാറിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. തുടര്‍ച്ചായി രണ്ടാം തവണയാണ് മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയാകുന്നത്.
കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങും കേന്ദ്ര നിരീക്ഷകരായി നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഖട്ടാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു.
ജെജെപിയുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ജെജെപി നേതാവ് ദുഷ്യന്ത് ചൗത്താലയായിരിക്കും ഉപമുഖ്യമന്ത്രി.













