Wednesday, August 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ദീപാവലി

by Punnyabhumi Desk
Oct 27, 2019, 04:30 am IST
in സനാതനം

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. അത് തിന്മയുടെ മേല്‍ നന്മ കൈവരിച്ച വിജയത്തിന്റെ ആഘോഷമാണ്. ഇന്ത്യയില്‍ എങ്ങും ഈ ആഘോഷമുണ്ട്. തമിഴ്‌നാട്ടിലും ബംഗാളിലും ദീപാവലി ആഘോഷങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം ഉണ്ട്. ദീപാവലിയുടെ ഐതിഹ്യം ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വ്യത്യസ്തമാണ്. രാവണ നിഗ്രഹം കഴിഞ്ഞു വിജയശ്രീലാളിതനായി അയോദ്ധ്യയില്‍ എത്തുന്ന ശ്രീരാമദേവന്റെ പട്ടാഭിഷേകത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷമായിട്ടാണ് ഉത്തരേന്ത്യയില്‍ ദീപാവലി കൊണ്ടാടുന്നത്. നരകാസുരനെ വധിച്ചു സത്യഭാമാ സമേതനായി എത്തുന്ന ശ്രീകൃഷ്ണ ഭഗവാന്റെ വിജയാഘോഷത്തിന്റെ ഭാഗമായിട്ടാണ് ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്. ഇതില്‍ തന്നെ പല പാഠഭേദങ്ങളും ഉണ്ടാകാം. എന്നാല്‍ എല്ലായിടത്തും ചടങ്ങുകള്‍ ഏതാണ്ട് ഒരുപോലെ തന്നെയാണ്.

ദീപാവലിക്ക് ആഴ്ചകള്‍ക്ക് മുന്‍പുതന്നെ വീടും പരിസരവും വൃത്തിയും വെടിപ്പും ഉള്ളതാക്കുകയാണ് ആദ്യ ജോലി. അടിച്ചും തുടച്ചും മാറാല നീക്കിയും പാത്രങ്ങള്‍ കഴുകി മിനുക്കിയും സൂക്ഷിക്കുന്നു. ദീപാവലി ദിനത്തില്‍ ഐശ്വര്യ ദേവതയായ ലക്ഷ്മീ ഭഗവതി ഗൃഹത്തില്‍ കടന്നു വരണമെങ്കില്‍ ഗൃഹവും പരിസരവും ശുചിയാക്കിയിരിക്കണം. അതോടൊപ്പം മനസ്സും ശരീരവും സംശുദ്ധമാക്കിയിരിക്കണം.
അങ്ങിനെ മനസ്സും ശരീരവും വീടും പരിസരവും എല്ലാം ലക്ഷ്മീദേവിയെയും ശ്രീകൃഷ്ണ ഭഗവാനെയും സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന കാഴ്ചയാണ് കേരളീയ ഭവനങ്ങളില്‍ കാണാന്‍ കഴിയുന്നത്. പ്രഭാതം ആരംഭിക്കുന്നത് തന്നെ ആഹ്ലാദ പ്രകര്‍ഷത്തോടെയാണ്. മത്താപ്പും കമ്പിത്തിരിയും ഏറുപടക്കവും എല്ലാം ചേര്‍ന്ന് ദീപാവലിയുടെ പ്രഭാതത്തെ പ്രഭാപൂര്‍ണവും ശബ്ദമുഖരിതവും ആക്കുന്നു.
വെടിക്കെട്ട് കഴിഞ്ഞാല്‍ വിസ്തരിച്ചുള്ള കുളിക്ക് തുടക്കമായി. ഗ്രാമപ്രദേശങ്ങളില്‍ ദേഹം മുഴുവന്‍ എണ്ണ തേച്ച് പിടിപ്പിച്ചു പുഴയില്‍ പോയി കുളിച്ചു വരുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. കുളി കഴിഞ്ഞു വന്നു ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ നിന്നു കൂപ്പു കൈകളോടെ പ്രാര്‍ഥിക്കുന്നു.

പ്രാര്‍ഥനയ്ക്ക് ശേഷം വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണമാണ്. അതില്‍ ദീപാവലിക്ക് പ്രത്യേകം തയാറാക്കിയ ഒട്ടേറെ മധുരപലഹാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മധുരപലഹാര പായ്ക്കറ്റുകള്‍ കൈമാറുന്നതും പതിവാണ്.

സായാഹ്നങ്ങളിലാണ് ഏറ്റവും വര്‍ണഭംഗിയാര്‍ന്ന ആഘോഷങ്ങള്‍. ഓരോ വീട്ടിലും മുന്‍ വശത്തും മതിലുകളിലും നിരനിരയായി വിളക്കുകള്‍ കത്തിച്ച് വെയ്ക്കുന്നു. കളിമണ്ണില്‍ തീര്‍ത്ത മണ്‍ചെരാതുകള്‍ എന്നറിയപ്പെടുന്ന ചെറിയ വിളക്കുകളാണ് പരമ്പരാഗതമായി ഇതിന് ഉപയോഗിക്കുക. എണ്ണയൊഴിച്ച് തിരിയിട്ട് ഈ വിളക്കുകള്‍ കത്തിക്കുന്നതിന് ആബാലവൃദ്ധം ജനങ്ങള്‍ മുന്നോട്ട് വരുന്നു. ആധുനിക കാലഘട്ടത്തില്‍ ആലക്തിക ദീപങ്ങളും മെഴുകുതിരികളും ഒക്കെ ദീപാലങ്കാരത്തിന് ഉപയോഗിക്കാറുണ്ട്. ഇരുണ്ട ആകാശത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ണ്ണ ദീപ മാലകള്‍ പകര്‍ന്നു നല്‍കുന്ന മാസ്മര സൌന്ദര്യം വിവരണാതീതമാണ്. ആഹ്ലാദത്തിമര്‍പ്പില്‍ ആറാടിയ യുവാക്കളുടെ ഹൃദയം നിറയെ സന്തോഷത്തിന്റെ സംഗീതമായിരിക്കും.
രാത്രിയുടെ അന്ത്യയാമങ്ങളില്‍ എപ്പോഴോ ഈ ദീപങ്ങള്‍ ഒന്നൊന്നായി എരിഞ്ഞടങ്ങുമ്പോള്‍ ദീപാവലി ആഘോഷങ്ങളും അവസാനിക്കുന്നു. തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മ പുതുക്കാന്‍ ഇനി അടുത്ത ദീപാവലിക്കായി കാത്തിരിക്കാം.

  • കെ.എല്‍.ശ്രീകൃഷ്ണദാസ്

Share
Tweet
Send

Related News

സനാതനം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies