തിരുവനന്തപുരം: കൃഷി വകുപ്പ് നടപ്പിലാക്കിവരുന്ന സബ്മിഷന് ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ എന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയില്‍ പവര്‍ടില്ലര്‍, ട്രാക്ടര്‍, കൊയ്ത്തുമെതിയന്ത്രം, നടീല്‍ യന്ത്രം തുടങ്ങിയ വിവിധതരം കാര്‍ഷിക യന്ത്രങ്ങള്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് നിബന്ധനകള്‍ക്കു വിധേയമായി സാമ്പത്തിക ആനുകൂല്യം നല്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ, ചെറുകിട, നാമമാത്ര, വനിതാ സ്വയംസഹായ സംഘങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്കും സംരംഭകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും ആനുകൂല്യത്തിന് അപേക്ഷിക്കാം.
വ്യക്തിഗത ആനുകൂല്യവും കാര്‍ഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനും കാര്‍ഷിക യന്ത്രങ്ങളുടേയും, ഉപകരണങ്ങളുടേയും ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിക്കും. കര്‍ഷകര്‍ക്ക് ഇതിനായി www.agrimachinery.nic.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തതിനുശേഷം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അംഗീകാരം ലഭിച്ച മെഷിനറികള്‍ വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. എല്ലാ മാസവും ഒന്നിനും 15നും വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ കാര്‍ഷിക എന്‍ജിനീയറിങ് വിഭാഗവുമായി ബന്ധപ്പെടണം.
Discussion about this post