Monday, August 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

by Punnyabhumi Desk
Oct 30, 2019, 02:38 pm IST
in കേരളം

തിരുവനന്തപുരം: എഞ്ചിനീയറിംഗ് മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് സ്വയം നവീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ സാങ്കേതിക നൈപുണ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യാഭ്യാസ മേഖല കാലാനുസൃതമാക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കും. ഇതില്‍ സര്‍ക്കാര്‍ പ്രധാനശ്രദ്ധ നല്‍കുക ഗവേണത്തിനാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള പൊതുവിജ്ഞാനവും ലോകോത്തര നൈപുണ്യവും എത്തിക്കാനാണ് ശ്രമിക്കുന്നത്. പ്രൊഫഷണല്‍ രംഗത്ത് തിളങ്ങാന്‍ കുറുക്കുവഴികളില്ല.

എഞ്ചിനീയറിംഗ് രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് അക്കാദമികരംഗത്ത് മാറ്റം വരണം. പരീക്ഷാകേന്ദ്രീകൃതമാകാതെ നിമിഷംതോറും മാറുന്ന പുതിയ അറിവുകള്‍ക്കനുസരിച്ച് നവീനമായ വിജ്ഞാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. സിലബസിന്റെ ചിട്ടവട്ടങ്ങള്‍ക്കപ്പുറം വിശാലമായ വീക്ഷണം ഉണ്ടാകണം. പഠിക്കുന്ന വിഷയത്തെപ്പറ്റി സമഗ്രമായ അറിവ് വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കാന്‍ അധ്യാപകരുടെ ശ്രമമുണ്ടാകണം. പരമ്പരാഗതരീതിയിലെ നല്ല വശങ്ങള്‍ സ്വാംശീകരിക്കുന്നതിനൊപ്പം ആധുനിക കാലത്തിനനുസൃതമായ അറിവുകൊണ്ട് സ്വയം നവീകരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. അധ്യാപക സമൂഹത്തിന്റെ ഇത്തരം ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണയുണ്ടാകും.
4000 പേരോളം പഠിക്കുന്ന കോളേജില്‍ ഒരു സീസണില്‍ 1000 പേര്‍ക്ക് കാമ്പസ് റിക്രൂട്ട്മെന്റ് ലഭിക്കുന്നത് എഞ്ചിനീയറിംഗ് കോളേജിന് അഭിമാനാര്‍ഹമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ 70 ാം റാങ്ക് എന്നുള്ളത് 25 ാം റാങ്കിനകത്താക്കാന്‍ എഞ്ചിനീയറിംഗ് കോളേജിന് കഴിയണം. കേരള പുനര്‍നിര്‍ണമാണത്തില്‍ എഞ്ചിനീയര്‍മാരുടെ സേവനവും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ക്രിയാത്മകമായ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. പാഠ്യേതര മേഖലയില്‍ മികവ് ലഭിക്കുന്നവര്‍ക്ക് ഇനി ഗ്രേസ് മാര്‍ക്ക് നല്‍കുന്ന നില വരും. മൂല്യനിര്‍ണയം കുറ്റമറ്റ രീതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രജിസ്ട്രാര്‍മാര്‍ക്കും കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സിനും ഫിനാന്‍സ് ഓഫീസര്‍മാര്‍ക്കും നിശ്ചിത കാലാവധി നിര്‍ണയിച്ചതായും അദ്ദേഹം പറഞ്ഞു.

എഞ്ചിനീയറിംഗ് കോളേജ് അങ്കണത്തില്‍ വംശനാശ ഭീഷണിയുള്ള 80 സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയായ ‘ഹരിതാങ്കണം’ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യാ വികാസത്തിനിടെ നാം പ്രകൃതിയെ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിരവികസനം യാഥാര്‍ഥ്യമാക്കാന്‍ വരുംതലമുറയ്ക്ക് പ്രകൃതിയെ അറിയാന്‍ പഠനകാലത്ത് തന്നെ കഴിയണം. അതിന് കലാലയങ്ങളില്‍ സൗകര്യമുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.വി. ജിജി, കൗണ്‍സിലര്‍ അലത്തറ അനില്‍കുമാര്‍, കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ അഞ്്ജുരാധ്. ടി.ആര്‍, പി.ടി.എ വൈസ് പ്രസിഡന്റ് കെ.ടി. ബാലഭാസ്‌കരന്‍, പൂര്‍വവിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റ് കെ.പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.പി. ഇന്ദിരാദേവി സ്വാഗതവും ആഘോഷകമ്മിറ്റി സെക്രട്ടറി ഡോ. എന്‍. അശോക് കുമാര്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies