കൊച്ചി: വായ്പാ തിരിച്ചടവ് മുടങ്ങിയതിന് കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തു. മുംബൈയിലുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി സ്‌കാനിയ ബസും രണ്ട് ഡ്രൈവര്‍മാരെയും വാടകയ്‌ക്കെടുത്തിരിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി വാടകയിനത്തില്‍ സ്ഥാപനത്തിനു നല്‍കാനുള്ള തുക മുടങ്ങിക്കിടക്കുകയാണ്. അതിനാല്‍ അഞ്ചു മാസമായി ഫിനാന്‍സ് കമ്പനിക്ക് വായ്പയും കുടിശികയാണ്. ഇതേത്തുടര്‍ന്നാണ് ബസ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബെംഗളൂരുവില്‍നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെടാന്‍ സ്റ്റാന്റില്‍ നിറുത്തിയിട്ടിരിക്കുകയായിരുന്നു ബസ്. യാത്രക്കാര്‍ പലരും ബസില്‍ കയറിയ ശേഷം ഒരു സംഘം ആളുകളെത്തി അവരെ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയും തുടര്‍ന്നു ബസ് കൊണ്ടുപോവുകയുമായിരുന്നു. അഞ്ചു മണിക്കു പുറപ്പെടേണ്ടിയിരുന്ന ബസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.














Discussion about this post